Tuesday, July 16, 2019

വ്രതാനുഷ്ടാനങ്ങള്‍

വ്രതാനുഷ്ടാനങ്ങള്‍
************************




മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം.

ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം.
വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി എന്നിങ്ങനെ പലതുണ്ട്.സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.

1.ഏകാദശി :
ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
*സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം

ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.*
ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തിൽ വേണം ഏകാദശിവ്രതം ആരംഭിക്കുവാൻ.എകാദശി നാളില് പൂര്ണ്ണട ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം – ദശമി ദിവസം – മുതല് വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.
എകാദശി നാളില് രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്ണ്ണുമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില് തുളസീ തീര്ത്ഥ മോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള് ഒഴിവാക്കുമ്പോള് പഴങ്ങള് കഴിക്കാം. ക്രമേണ പഴങ്ങള് ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.
ഏകാദശി പുരാണ കഥകള് അനുസരിച്ച് ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവില് നിന്നും ഉല്ഭഏവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :
ബ്രഹ്മദേവന് സൃഷ്ടിച്ച അസുരനാണ് താലജംഘന്. അദ്ദേഹത്തിന്റെി മകന് മുരന്. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര് ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള് ദേവന്മാര് മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.
ദേവന്മാര് വിഷ്ണുവിനോട് സങ്കടം ഉണര്ത്തി ച്ചപ്പോള് വിഷ്ണുവില് നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്ഭനവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.
ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള് സ്വന്തം പേരില് ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്ക്ക് കടുത്ത ശിക്ഷ നല്ക ണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.
അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവില് നിന്നും ഉല്ഭ.വിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.
2.ഷഷ്ടിവ്രതം :
സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു നാഴികയുള്ള വെളുത്ത ഷഷ്ടിയാണ് വ്രതം. കന്നിയിലെ ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം.
3.പ്രദോഷം :
ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം. ശിവപ്രീതിക്കായി അനുഷ്ടിക്കുന്ന വ്രതമാണ്. പ്രാതസ്നാനശേഷം ശുഭവസ്ത്രം, ഭസ്മലേപനം, രുദ്രാക്ഷമാല ഇവ ധരിച്ച് നമഃശിവായ മന്ത്രജപവും ഉപവാസവുമായി കഴിയുന്നു.
4. അമാവാസി :
പിതൃപ്രീതിക്കു-സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇവയും ഫലം.രാവിലെ പുണ്യതീർത്ഥസ്നാനം, പിതൃബലി സമർപ്പനം, ഒരിക്കലൂണ് ഇവ വേണം.ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്ന അമാവാസി വ്രതാനുഷ്ടാനത്തിന് പിന്നിൽ നമ്മുടെ പൂർവ്വികർക്ക് ചില നേരറിവുകൾ ഉണ്ടായിരുന്നു.
രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു.
സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ, അയാളുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരുണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്
5. പൌർണ്ണമി:
ദേവീപ്രീതിക്കു വേണ്ടി ഒരിക്കലൂണ്, പുലർച്ചെ കുളി, ക്ഷേത്രദർശനം എന്നിവ പ്രധാനം.
6. തിങ്കളാഴ്ചവ്രതം:
ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം.സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌…
*സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു*.
*കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി*.
തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു.
*ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.*
*തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു*. *ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ*. *എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു*.
‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
7.ശ്രാവണി ഉപാകർമ്മം:
ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ‘രക്ഷാബന്ധനം’ എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. പക്ഷേ ഏതെങ്കിലും ഒരു വിധത്തിൽ എല്ലാ ഹിന്ദുക്കളുമായി ബന്ധപ്പെട്ടതാണ് അവ ഓരോന്നും. ‘രക്ഷാബന്ധനം’ എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.
പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു. —
8. പ്രദോഷവ്രതം
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക. പ്രദോഷദിനത്തില്‍ പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ തൊഴുക.
ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം.
*അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്

Monday, July 15, 2019

രാമായണ പാരായണ രീതി എങ്ങനെ?

വാൽമീകി രാമായണവും  വസിഷ്‌ഠ രാമായണവും (രണ്ടും വാല്‌മീകി തന്നെ രചിച്ചത്) ചേരുമ്പോഴേ രാമായണ കഥ എല്ലാ അർഥത്തിലും പൂർത്തിയാകൂ. രണ്ടും കൂടി 56,000 ശ്ലോകങ്ങൾ) ഇത്രയും വായിക്കാൻ ക്ലേശമുള്ള കലികാലത്തിനു വേണ്ടി വ്യാസഭവാൻ  ആധ്യാത്മ രാമായണം എഴുതി എന്നും വിശ്വസിക്കപ്പെടുന്നു. 



രാമായണ പാരായണ രീതി എങ്ങനെ?
നിത്യം രാമായണം വായിക്കുന്ന രീതി ഇന്നും കേരളത്തിലുണ്ട്. ഏറ്റവും ഉത്തമമായ വായന അതുതന്നെ. പക്ഷേ, കർക്കടകമാസത്തിൽ വ്രതം പോലെ രാമായണം വായിക്കാനും മനനം ചെയ്യാനുമായി പില്ല്ക്കാലത്ത് ശീലിച്ചു തുടങ്ങി. പഴയ കർക്കടക കാലം അതിനു പറ്റുന്നതുമായിരുന്നു.
കർക്കടകമാസം കൊണ്ട് പൂർണമായി വായിച്ചു തീർക്കാൻ ഭഗവദ് കൃപയ്‌ക്കായി പ്രാർത്ഥിക്കുക. വായിച്ചു തീർക്കുമെന്നു സങ്കൽപിക്കുക.
പാരായണം–അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിറുത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായി വരും. കഥയുടെ ഒഴുക്കിനു വേണ്ടിയാണിത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.
മലയാളിയുടെ ഉച്ചാരണ ശുദ്ധി
സത്യമായും സരസമായും  ബുദ്ധിപരമായും അക്ഷരശു?ിയോടെയും സംസാരിക്കാൻ രാമായണ പാരായണം സഹായിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
പാരായണ ചിട്ടകൾ
കുളിച്ച് ശുദ്ധിവരുത്തണം , ശുഭ്ര വസ്‌ത്രം ധരിക്കുക. ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്‌ക്കുക. രണ്ടോ  അഞ്ചോ തിരികൾ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പണ്ടുള്ളവർ വായിച്ചിരുന്നത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്.
വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങൾ വയ്‌ക്കരുതെന്ന് മള്ളിയൂർ ശങ്കരൻ നമ്പൂതിരി എപ്പോഴും ഓർമിപ്പിക്കുമായിരുന്നു.
ഹനുമാനു വേണം ഒരു  ഇരിപ്പിടം
രാമായണം വായിക്കുന്ന ദിക്കിൽ ശ്രീഹനുമാന്റെ സാന്നിധ്യം ഉണ്ട്. അതിനാൽ ആഞ്ജനേയന് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയിടണം. സന്ധ്യാവേളയിൽ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാൽ ആ സമയം പാരായണം പാടില്ലെന്ന് പൂർവികർ ഉപദേശിക്കുന്നു.
പാരായണത്തിനു മുൻപ്
ശ്രീ മഹാഗണപതി, സരസ്വതി, ഗുരു, വാല്‌മീകി മഹർഷി, തുഞ്ചത്ത് ആചാര്യൻ, ശ്രീരാമൻ, ആഞ്ജനേയൻ ഇവരെ സ്‌മരിച്ചിട്ടു വേണം പാരായണം ആരംഭിക്കാൻ. ഇതിനുള്ള അർഥ സമ്പുഷ്‌ടമായ ശ്ലോകങ്ങൾ അനവധിയുണ്ട്.
ഭാവി അറിയാൻ പകുത്തു വായന
രാമായണം പകുത്തു വായിച്ചാൽ ഭാവി ഫലം അറിയാനാകുമത്രേ ! സി. വി. രാമൻ പിള്ളയുടെ മാർത്താണ്‌ഡവർമ്മ നോവലിൽ ഇക്കാര്യം സ്‌പർശിക്കുന്ന ഭാഗമുണ്ട്. രാമ സ്മരണയോടെ രാമായണം തുറക്കുക. അപ്പോൾ കിട്ടുന്ന വലതു പേജിലെ ആദ്യ ഏഴു വരികൾ തള്ളി എട്ടാമത്തെ വരി വായിക്കുക. അതിലെ സൂചന ഭാവിയുമായി ബന്ധപ്പെട്ടു വരുമെന്നു വിശ്വസിക്കുന്നു.
അഭീഷ്‌ട സിദ്ധിക്കായി പ്രത്യേക പാരായണം
ഓരോ ആഗ്രഹവും സാധിക്കാനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്ന പതിവുണ്ട്.
വിരാട സ്തുതി – സത്‌കാര്യങ്ങൾ നേടാൻ
ആദിത്യ ഹൃദയം – ശത്രുദോഷ ശമനം
സുന്ദരകാണ്ഡം – സർവ്വകാര്യ സിദ്ധി
 വിവാഹം–ദാമ്പത്യ സൗഖ്യം
സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....
എന്നു തുടങ്ങി
ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ
രാമനു നല്ല്കീടിനാൽ ജനകമഹീന്ദ്രനും.... വരെ (ബാലകാണ്ഡം )
നിത്യവും രാവിലെ വായിക്കുക.
സന്താന ലാഭം
തന്നുടെ ഗുരുവായ വസിഷ്‌ഠൻ നിയോഗത്താൽ... എന്നു തുടങ്ങി
ഗർഭവും പൂർണമായി ചമഞ്ഞതു കാല–
മർദ്ദകന്മാരും നാൽവർ പിറന്നാരുടനുട? വരെ (ബാലകാണ്ഡം )
സുഖപ്രസവം
‘ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്ക–
ലച്യുതനയോധ്യയിൽ കൗസല്യാത്മജനായാൻ
എന്നു തുടങ്ങി കൗസല്യ സ്തുതി ആദ്യഭാഗം
‘നമസ്‌തേ നാരായണ! നമസ്‌തേ നരകാരേ!
നമസ്‌തേശ്വര! ശൗരേ! നമസ്‌തേ ജഗത്‌പതേ!’ എന്നു വരെ.
പരീക്ഷാവിജയം
‘ഭാർഗവദർപ്പശമനം’ എന്ന ഭാഗം
‘ഞാനൊഴിഞ്ഞുണ്ടോ; രാമനി ത്രിഭുവനത്തിങ്കൽ ’ എന്നു തുടങ്ങി
‘ശ്രീരാമാ ദശരഥനന്ദന ഹൃഷീകേശ
ശ്രീരാമ! രാമ! രാമ! കൗസല്യാത്മജ! ഹരേ’  (ബാലകാണ്ഡം ) എന്നു വരെ.
ആപത്ത് ഒഴിയാൻ
വിഭീഷണശരണാഗതി.
‘രാമാ! രമാരമണ! ത്രിലോകീപതേ!
സ്വാമിൻ ജയ ജയ!’
എന്നു തുടങ്ങി 
‘മുക്തിപ്രിയായ മുകുന്ദായ തേ നമഃ’
എന്നുവരെ 30 ദിവസം വായിക്കണം.
പുനഃ സമാഗമം
ഹനുമത് സീതാസംവാദഭാഗം വായിക്കണം.
‘ജഗദ്‌മലനയന രവിഗോത്രേ ദശരഥൻ
ജാതനായാനവൻ തന്നുടെ പുത്രരായി...’
എന്ന് തുടങ്ങി
‘ഇതി മധുരതരമനിലതനയനുരചെയ്‌തുട?
ഇന്ദിരാദേവി താൻ കയ്യിൽ നൽകീടിനാ?.’
എന്നുവരെ. (സുന്ദര കാണ്ഡം )
ഉദ്യോഗക്കയറ്റം
ലക്ഷ്‌മണോപദേശം സീത, ശ്രീരാമനോടു പറയുന്ന യുക്തികൾ 
‘മാതൃവചനം ശിരസി ധരിച്ചുകൊ–
ണ്ടാദരവോടും തൊഴുതു സൗമിത്രയും
തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു
ചെന്നു രാമാന്തികേ നിന്നു വണങ്ങിനാ?.’
ഇത് ഒരു പ്രാവശ്യം വായിക്കുക. അതിനുശേഷം 
‘വസ്‌ത്രാഭരണങ്ങൾ പശുക്കളു–
മർഥമവധിയില്ലാതോളമാദരാൽ’
എന്നതു മുതൽ
‘ജാനകീദേവിയുമമ്പോടരുന്ധതി–
ക്കാനന്ദമുൾക്കൊണ്ടു ദാനങ്ങൾ നൽകിനാർ’
എന്നുവരെ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും വായിക്കുക.
ബാലികാ ബാലന്മാരുടെ നന്മയ്‌ക്ക്
‘നാരായണ? നളിനായതലോചന?
നാരീജനമനോമോഹനൻ  മാധവൻ
എന്നു തുടങ്ങി
‘തൃപ്‌തി വരാ മമ വേണ്ടീല മുക്തിയും’
എന്നുവരെ. അയോധ്യാകാണ്ഡം. 
ദുഃസ്വപ്‌നം മാറാൻ
‘ശൃണു വചനമിതു മമ നിശാചരസ്‌ത്രീകളേ’
എന്നു തുടങ്ങി
‘കാത്തുകൊള്ളേണമിവളെ നിരാമയം’
എന്നതുവരെ. (സുന്ദരകാണ്‌ഡം)
ഉത്തരവാദിത്തം നിറവേറ്റാൻ
‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമ രണ്യവാസത്തിനു പോകണം’
എന്നു തുടങ്ങി
‘എന്മകനാശു നടക്കുന്ന നേരവും
കന്മഷം തീർന്നിരുന്നീടുന്ന നേരവും
കന്മഷം തീർന്നിരുന്നീടുന്ന നേരവും
തന്മതി കേട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുക നിങ്ങൾ!’ (വനവാസത്തിനു പോകുന്ന സന്ദർഭത്തിൽ കൗസല്യയോട് രാമൻ പറയുന്നത്) എന്നുവരെ.
പാപശമനത്തിന്
(ഹനുമാൻ സീതാദേവിക്ക് ചൂഡാമണി നൽകുന്ന ഭാഗം)
‘ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്‌ഠയാ
ചിത്രകൂടാചലത്തിങ്കൽ വാഴും വിധൗ’
എന്നു തുടങ്ങി.
‘അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ
ആനന്ദമൂർത്തേ ശരണം നമോസ്തുതേ.’
എന്നുവരെ. (സുന്ദരകാണ്ഡം )
മോക്ഷലബ്‌ധി (ആരണ്യകാണ്ഡം ) (ജടായു സദ്‌ഗതി) 
മാറാരോഗങ്ങൾ മാറാൻ 
രാവിലെ തേനും, വൈകുന്നേരം പാലും നിവേദ്യമായി അർപ്പിച്ച് യുദ്ധകാണ്ഡത്തിലെ രാമ–രാവണയുദ്ധഭാഗം.
‘ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധി മോദം പുറപ്പെട്ടിതു രാവണൻ’
തുടങ്ങി അഗസ്ത്യാഗമനം, അഗസ്‌യസ്തുതി, രാവണവധം തുടങ്ങുന്ന ഭാഗം.
‘രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥ പുത്രനും.’
എന്നുവരെ.
അകാരണമായ ഭയം, ഉപദ്രവം ഇവ ഒഴിവാക്കാൻ സുന്ദരകാണ്ഡം. ലങ്കാമർദനം മുതൽ ലങ്കാദഹനം വരെയുള്ള ഭാഗങ്ങൾ നിത്യവും സന്ധ്യയ്ക്ക് വായിക്കുക.

Friday, July 5, 2019

പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’

പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏






പാഞ്ചാലി പൂര്‍വ്വ ജന്മത്തില്‍ മൌല്‍ഗല്യന്‍ എന്ന മഹര്‍ഷിയുടെ പത്നി നാളായണിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌല്‍ഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു. ഒരിക്കല്‍ മൌല്‍ഗല്യന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വിരല്‍ അടര്‍ന്ന് ഭക്ഷണത്തില്‍ വീണു, എന്നിട്ടും ആ വിരല്‍ മാറ്റിവച്ച്, നാളായണി അദ്ദേഹത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു.


ഇതു കണ്ട് മനം തെളിഞ്ഞ മഹര്‍ഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാന്‍ നാളായണിയോടാവശ്യപ്പെടുന്നു. 'അദ്ദേഹം തന്നെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം' എന്നായിരുന്നു അവള്‍ ചോദിച്ച വരം. അതനുസരിച്ച് മൌല്‍ഗല്യന്‍ മനോഹരമായ അഞ്ചു ശരീരങ്ങളിലൂടെ നളായണിയെ രമിപ്പിച്ചു. മൌല്‍ഗല്യന്‍ അദ്രിയായപ്പോള്‍ നാളായണി നദിയായി.
മൌല്‍ഗല്യന്‍ മരമായപ്പോള്‍ നാളായണീ ലതയായി പടര്‍ന്നു കയറി. അങ്ങിനെ ഓരോരോ രൂപമെടുത്ത് അവര്‍ രമിച്ചു. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌല്‍ഗല്യനാണെങ്കില്‍ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിന്‍ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങിനെ അവളില്‍ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം പാഞ്ചാലരാജാവിന്റെ പുത്രിയായി, അഞ്ചുഭര്‍ത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു.



അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് 'അഞ്ച് ഭര്‍ത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു!

നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ശിവനോട് ചോദിച്ചപ്പോള്‍, ‘ഞാന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണം എന്നു ചോദിക്കുമ്പോള്‍ എന്നെ കണ്ട് പരിഭ്രമിച്ച്, ‘എനിക്ക് ഭര്‍ത്താവിനെ തരൂ’ എന്ന് അഞ്ചുപ്രാവശ്യം നീ ആവര്‍ത്തിച്ചു. അതുകൊണ്ടാണ് അങ്ങിനെ അനുഗ്രഹിക്കേണ്ടിവന്നതെന്നും, നാളായണിക്ക് അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുനല്‍കി.



എന്നിട്ടും വിശ്വാസം വരാതെ നാളായണി ചോദിക്കുന്നു, ‘വേദങ്ങളിലൊന്നും ഇങ്ങിനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നാല്‍ സ്ത്രീക്ക് ഒന്നില്‍ക്കൂടുതല്‍ ഭര്‍ത്താക്കന്മാരായാല്‍ അവള്‍ അധമയാകും’എന്നാണല്ലൊ’; നാളായണി തുടര്‍ന്നു, ‘ദേവവിധിപ്രകാരം പുത്രനുണ്ടാകാന്‍ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പുരുഷനില്‍ നിന്ന് പുത്രനെ സ്വീകരിച്ചാല്‍ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാല്‍ നാലാമതായാല്‍ പതിതയും അഞ്ചാമതായാല്‍ വന്ധകിയും ആകും എന്നല്ലെ?’

‘ഞാന്‍ ഭര്‍ത്തൃശുശ്രൂക്ഷകൊണ്ട് സിദ്ധിപ്രാപിച്ചവളാണ് അതുകൊണ്ട്, എനിക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടായാലും ആ സിദ്ധി കൈവിടരുത്’ എന്ന് നാളായണി അഭ്യര്‍ത്ഥിക്കുന്നു..

പരമശിവന്‍ നാളായണീയോട് ‘അത് കിട്ടാന്‍ ദുര്‍ലഭമാണെങ്കിലും നിനക്ക് അത് ലഭ്യമാകും’ എന്നും ‘ഗംഗാജലത്തില്‍ പോയി നില്‍ക്കുമ്പോള്‍ അവിടെ ഒരു പുരുഷനെ കാണാന്‍ സാധിക്കും, അത് ദേവേന്ദ്രനാണെന്നും, ആ പുരുഷനെ വിളിച്ചുകൊണ്ടുവരിക’എന്നും‍ നിര്‍ദ്ദേശിക്കുന്നു.


ദേവേന്ദ്രന്‍ അഞ്ചുരൂപമെടുത്ത് പഞ്ചപാണ്ഡവന്മാരായി നാളായണിയെ (പാഞ്ചാലിയെ) വേള്‍ക്കുന്ന കഥ:

നൈമിശികാരണ്യത്തില്‍ ദേവകളെല്ലാം ഒരു യാഗം ആരംഭിച്ചു. വൈവസ്വതന്‍ (ധര്‍മ്മരാ‍ജന്‍?) ഭാര്യയോടൊപ്പം യാഗവും ദീക്ഷിച്ചിരുന്നു. ഭൂമിയില്‍ രോഗവും മരണവും ഒന്നും ഇല്ലാതായി. മനുഷ്യര്‍ പെറ്റുപെരുകി.. ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുക്കല്‍ പരാതിയുമായി ചെല്ലുമ്പോള്‍ , ദേവന്മാരോട് കാലന്റെ അംശമായി ഭൂമിയില്‍ ജനിച്ച് മനുഷ്യരെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്നു.

ദേവന്മാർ ഗംഗയില്‍ വസിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണത്താമര കാണുന്നു. ദേവേന്ദ്രൻ അതിന്റെ ഉത്ഭവ അന്വേക്ഷിച്ച് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു കന്യകയെ കാണുന്നു (നാളായണി!. പരമശിവന്റെ നിര്‍ദ്ദേശപ്രകാരം ഗംഗയില്‍ ചെന്നതാണ്) നാളായണിയുടെ കണ്ണീർ വീണാണ്‌ ആ സ്വർണ്ണത്താമര ഉണ്ടായത്! ഇന്ദ്രൻ നാളായണിയോട് കാരണം ആരായുമ്പോൾ ‘തന്റെ കൂടെ വന്നാൽ എല്ലാം അറിയാനാകും’ എന്നു പറയുന്നു. നാളായണിയെ അനുഗമിച്ച് ചെല്ലുന്ന ഇന്ദ്രൻ സുന്ദരനായ ഒരു പുരുഷനും സ്ത്രീയും ചൂതുകളിച്ചുകൊണ്ടിരിക്കുന്നത് കാണാനിടയാകുന്നു. തന്നെ കണ്ട് അവര്‍ എഴുന്നേല്‍ക്കാത്തതില്‍ ഇന്ദ്രനു കോപം വന്നു. ശിവനാണതെന്നറിഞ്ഞ് ഇന്ദ്രന്‍ ശിവന്റെ കാല്‍ക്കല്‍ വീഴുന്നു.

ശിവന്‍ ഇന്ദ്രനോട് പര്‍വ്വത ശ്രേഷ്ടനെ കാണാന്‍ പറയുകയും അവിടെ നിന്നെപ്പോലെ നാലുപേരും കൂടിയുണ്ടാവും എന്നുപറഞ്ഞയക്കുന്നു. പര്‍വ്വതശ്രേഷ്ടന്റെ അരികില്‍ നാലു ഇന്ദ്രന്മാര്‍ നില്‍ക്കുന്ന കണ്ട്, താനും ഇവരെപ്പോലെ ആകുമല്ലൊ എന്നു ദുഃഖിച്ചുനില്‍ക്കുന്ന ഇന്ദ്രനോട് 'വിഷമിക്കേണ്ട, നിങ്ങള്‍ അഞ്ചുപേരും ഒരമ്മയുടെ മക്കളായി ജനിക്കും നിങ്ങള്‍‌ക്കഞ്ചുപേര്‍ക്കും കൂടി ഇവള്‍ (നാളായണി) ഭാര്യയായി തീരും, നിങ്ങള്‍ ദുഷ്ടരെ കൊന്ന് ഭൂമിയെ രക്ഷിക്കാനും ധര്‍മ്മം പുനഃസ്ഥാപിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.'

അപ്പോള്‍ പഞ്ചേന്ദ്രന്മാര്‍, തങ്ങള്‍ക്ക് കൂട്ടായി ധര്‍‌മ്മദേവനും (ധര്‍മ്മപുത്രര്‍) മാരുതനും(ഭീമന്‍) ഇന്ദ്രനും (അര്‍ജ്ജുനന്‍) ഒക്കെ കൂടണം എന്നുപറയുന്നു.

മഹാവിഷ്ണു തന്റെ ശിരസ്സില്‍ നിന്നും രണ്ട് രോമം പിഴുതെടുക്കുന്നു ഒന്നു വെളിത്തതും ഒന്ന് കറുത്തതും
ഇവ(?) രോഹിണിയും ദേവകിയുമായും, വെളുത്ത രോമം ബലരാമനും കറുത്ത രോമം ശ്രീകൃഷ്ണനായും ജനിക്കും എന്നും അരുളിച്ചെയ്യുന്നു. പാഞ്ചാലി (നാളായണി) ലക്ഷ്മീദേവിയുടെ അംശമായും തീരും എന്നും പറയുന്നു.

ഈ കഥ വ്യാസന്‍ ദ്രുപദരാജാവിനു പറഞ്ഞുകൊടുത്തതാണല്ലൊ, ഇത്രയും പറഞ്ഞ് ഇതെല്ലാം നേരില്‍ കാണാനായുള്ള ദിവ്യ ചക്ഷുസ്സും അദ്ദേഹം ദ്രുപദനു നല്‍കുന്നു. എല്ലാം അറിയുമ്പോള്‍ തന്റെ പുത്രി അഞ്ചുപേരെ വേള്‍ക്കുന്നതില്‍ അദ്ദേഹത്തിനു സമ്മതം വരുന്നു..

‍ പാഞ്ചാലിയെ സർവ്വാഭരഭൂഷിത്യാക്കി, ധൌമ്യ മഹർഷിയുടെ പൌരോഹിതത്തിൽ ജ്യേഷ്ഠക്രമത്തിൽ പാണിഗ്രഹണം നടത്തുന്നു. ശ്രീകൃഷണന്‍ പാഞ്ചാലിക്ക് അമൂല്യമായ രത്നങ്ങളും മറ്റും സമ്മാനിക്കുന്നു. കുന്തി പാഞ്ചാലിയോട് പതിവ്രതാധര്‍മ്മത്തെപ്പറ്റി ഏറെ നേരം സംസാരിക്കുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ കഥ ഒരു ബുക്കിന്റെ സഹായത്തോടെ എഴുതിയതാണു. അതിന്റെ കര്‍ത്താവിന്റെ പേര് അറിയില്ല. എന്നെങ്കിലും കണ്ടുപിടിച്ച് എഴുതാം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

സ്നേഹപൂർവ്വം :- നന്ദു രാമചന്ദ്രൻ