ഭാംഗ്
"ശിവമൂലി" എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് ലോകത്തെ വളരെ അപൂവ്വമായ ഒരു ഔഷധസസ്യമാണ്, മനുഷ്യന്റെ കഞ്ചാവ് ഉപയോഗം തുടങ്ങിയിട്ട് മഹാശില യുഗത്തോളം പഴക്കുള്ള തെളിവുകൾ പോലും ഇതിനെക്കുറിച്ച് ലഭിച്ചിട്ടുണ്ട്, മരുന്നായും ആരാധനാ വസ്തുവായും, ധ്യാനയോഗ ചര്യകളിലെ വഴികാട്ടിയായും ഒക്കെ പുരാതന ഇന്ത്യൻ സമൂഹത്തിലും , ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്.
ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന് പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ, ഹാരപ്പന്മാരും ഇന്തോ ആര്യന്മാരും ഹഷാഷികളും ഇതിന്റെ ആദ്യകാല ഉപയോഗ്താക്കളായിരുന്നു, ഇൻഡോ-ആര്യന്മാരിൽ നിന്ന് അസ്സീറിയന്മാർ സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു. പല താന്ത്രിക മതചടങ്ങുകളിലും കഞ്ചാവ് വിശിഷ്ട ദ്രവ്യമായിട്ടാണ് കരുതുന്നത്, കാപാലിക മതത്തിന്റെ താന്ത്രിക ധ്യാനചടങ്ങുകളിൽ കഞ്ചാവ് പ്രധാനപ്പെട്ടതാണ്, ചിലയോഗികളും സ്വാമിമാരും കഞ്ചാവിനെ ധ്യാനത്തിനുള്ള ഒരു വഴികാട്ടിയായി ഉപയോഗിക്കാറുണ്ട്.
ശൈവാരാധനയിൽ കഞ്ചാവിന്റെ തളിരിലകളും നാമ്പും മധുരവും ചില സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന "ഭാംഗ് "എന്ന പാനീയം ശൈവാരാധനയിൽ പ്രാധാന്യമർഹിക്കുന്നു.. സിക്കുകാരുടെ ഒരു പ്രധാന ഉത്സവമായ വൈശാഖി ദിവസവും ഇത് ഉപയോഗിക്കുന്നവരുണ്ട്. രാജസ്ഥാൻ പോലെയുള്ള സ്ഥലങ്ങളിൽ ഗവൺമെന്റ് തന്നെ നേരിട്ട് ഭാംഗ് പാനീയക്കടകൾ നടത്തുന്നുണ്ട്. പതിനെട്ട് വയസ്സ് പൂർത്തി ആയവർക്ക് മാത്രമേ ഇത്തരം കടകളിൽ പ്രവേശനമുള്ളൂ.
ആയുർവേദത്തിലെ ചില മരുന്നുകൾക്ക് കഞ്ചാവ് ഒരു മുഖ്യഘടകമാണ്, കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഇന്ത്യയിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു.
കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്.
ടെട്രഹൈഡ്രോ കന്നബിനോൾ ധൂമമായി ഉപയോഗിക്കുമ്പോൾ ശ്വാസകോശത്തിൽ നിന്ന് വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിൽ അതിന്റെ പ്രവർത്തന ഫലങ്ങൾ ഏതാനും നിമിഷങ്ങൾക്കകം തന്നെ പ്രത്യക്ഷമാവുകയും, അത് 2-3 മണിക്കൂർ നിലനിൽക്കുകയുംചെയ്യുന്നു. അതേസമയം ഇത് ആമാശയത്തിലെത്തിയാൽ, അതിന്റെ ഫലങ്ങൾ 30 മിനുട്ടിനും 2 മണിക്കൂറിനും ഇടയ്ക്ക് കണ്ടു തുടങ്ങുന്നു.
നാഡി മിടിപ്പ് വേഗത്തിലാവുക, കണ്ണുകൾ ചുവന്നു തുടുക്കുക, രക്ത സമ്മർദ്ദം കുറയുക, മാംസപേശികളുടെ ബലക്ഷയം, അമിത വിശപ്പ് മുതലായവയാണ് പ്രാമാണികമായി ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ.
ഇന്ത്യയിൽ 1985 വരെ കഞ്ചാവിന്റെ ഉപയോഗം നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ തന്നെ കഞ്ചാവിന്റെയും അതിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും നിർമ്മാണവും വിപണനവും ഉപഭോഗവും സ്വതന്ത്രമായി നടന്നിരുന്നു. 1961 മുതൽ അമേരിക്കൻ ഐക്യനാടുകൾ എല്ലാവിധ മയക്കുമരുന്നുകൾ നിരോധിക്കുന്നതിന് വേണ്ടി ആഗോളതലത്തിൽ ശക്തമായ പ്രചരണം ആരംഭിച്ചിരുന്നുവെങ്കിലും ചരസ്സ്, ഭാംഗ് മുതലായ കഞ്ചാവുല്പന്നങ്ങൾക്ക് ഇന്ത്യയിലുള്ള പ്രത്യേക സാംസ്കാരിക പ്രാധാന്യം നിമിത്തം 25 വർഷത്തോളം അമേരിക്കൻ സമർദങ്ങളെ വകവെച്ച് പോന്നിരുന്നില്ല.
എന്നാൽ 1985-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിക്ക് അമേരിക്കൻ താല്പര്യങ്ങൾക്ക് വഴങ്ങേണ്ടി വരികയും കഞ്ചാവ് നിരോധനത്തിനായുള്ള നടപടികൾ സ്വീകരികരിക്കുകയും ചെയ്തു.
1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ നാർകോടിൿ ഡ്രഗ്സ് ആൻഡ് സൈകോട്രോപിൿ സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs & Psychotropic Substances (NDPS) Act) പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാക്കിയത് . 2012 വരെ അമേരിക്കൻ ഐക്യനാടുകളിലെ 19 സ്റ്റേറ്റുകളിലും ഔഷധാവശ്യങ്ങൾക്കുള്ള കഞ്ചാവിന്റെ ഉപഭോഗം നിയമാനുസൃതമാണ്...
അമിതമായാൽ അമൃതും വിഷം
അളവറിയുന്നവന് പാഷാണവും ഔഷധം..

No comments:
Post a Comment