നവരാത്രി ആഘോഷം - ഒൻപതാം ദിവസം
മഹാനവമി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദേവി സങ്കല്പം :- സിദ്ധിധാത്രീ
വാഹനം :- സിംഹം
മഹാനവമി നാളിൽ സിദ്ധിധാത്രി ദേവിയെ
ഉപാസിക്കേണ്ട സ്തോത്ര ഭാഗം
സിദ്ധ ഗന്ധർവ്വ യക്ഷാദി അസുരൈമരരൈരപി-
സേവ്യമാനാ സദാഭൂയാത്
സിദ്ധിദാ സിദ്ധിദായിനി",
ദുർഗ്ഗയുടെ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒപതാം ദിവസം ആരാധിക്കുന്നത് . സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു .
വിടർന്ന താമരയിൽ സ്ഥിതി ചെയ്യുന്ന ദേവിയുടെ വാഹനം സിംഹം ആണ്. ചുവന്ന പട്ടു ധരിച്ച തേജോമയി ആയ ദേവിക്ക് നാല് കൈകൾ ഉണ്ട്. അതിൽ ശംഖ്, ചക്രം, ഗദ, താമരപ്പൂവ് അല്ലെങ്കിൽ അക്ഷമാല എന്നിവ ധരിച്ചിരിക്കുന്നു. ദേവിയുടെ ഉപാസന ഒരുവന് ബ്രഹ്മത്തെ അറിയാൻ സഹായിക്കുന്നു.
അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം.
9 ദിവസങ്ങൾ കൊണ്ട് ദേവി എല്ലാവിധ തിന്മയെയും ഹനിക്കുന്നത് കൊണ്ടു ഒൻപതാം ദിനം തൊട്ട് ദേവി ഭക്തന്മാരുടെ ഏതു ആഗ്രഹവും സാധിച്ചു കൊടുത്ത്, അവരെ അനുഗ്രഹിക്കുന്നു.
ഇനി വിജയത്തിന്റെയും നേട്ടങ്ങളുടെയും ദിനമാണ്. രോഗങ്ങളെയും ജീവിത പ്രശ്നങ്ങളെയും അകറ്റുന്ന ദേവി, ഭക്തന് സമൃദ്ധിയോടൊപ്പം അണിമ, ഗരിമ, മഹിമ, തുടങ്ങിയ 18 സിദ്ധികളും പൂർണ്ണതകളും പ്രദാനം ചെയ്യുന്നു. അഷ്ടമി ദിവസവും നവമി ദിവസവും നവകന്യാ പൂജ നടത്തുന്നത് ഉത്തമം ആണ്.
നവരാത്രി ദിവസങ്ങളില്‍ ഏറ്റവും പ്രധാനമായ ദിവസങ്ങളാണ് അഷ്ടമി, നവമി, ദശമി എന്നിവ. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവയ്പ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമിനാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ഥിക്കേണ്ടത്. ദശമി നാളില്‍ രാവിലെയാണ് വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ബുദ്ധിയുടെ അധിപനായ ഗുരുവും ബുധനും ചേര്‍ന്ന ശ്രീകൃഷ്ണനെയും ദക്ഷിണാമൂര്‍ത്തിയെയും നവഗ്രഹങ്ങളെയും പൂജിക്കുക.
നവരാത്രി ഒന്‍പതാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.സുഭദ്രാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.
സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
ജഗദ് ഗുരുവായ അമ്മതൻ തൃപ്പാദങ്ങളിൽ സാഷ്ടാംഗ നമസ്കാരം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാളെ വിജയദശമി ദിവസം ദേവീ
ഭാവങ്ങളും മന്ത്രങ്ങളും നാളെ
ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran
ലോകാ സമസ്ഥാ സുഖിനോ ഭവന്തു

No comments:
Post a Comment