നവരാത്രി ആഘോഷം -മൂന്നാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദേവി സങ്കല്പം :- ചന്ദ്രഘണ്ട ദേവീ
കടുവയാണ് വാഹനം
നവരാത്രിയുടെ മൂന്നാം ദിവസം ദുർഗാദേവിയുടെ വിവാഹരൂപത്തിലുള്ള ചന്ദ്രഖണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്.
ചന്ദ്രക്കലയെ ശിരസ്സിൽ ചൂടിയവൾ' എന്നാണ് ദേവിയുടെ ചന്ദ്രഖണ്ഡ എന്ന നാമദേയംകൊണ്ടു അർഥമാക്കുന്നത്. മഹാദേവനുമായി ഉള്ള വിവാഹ സമയത്തു രാജവധുക്കള്‍ ധരിക്കുന്ന ഒരാഭരണമാണു ചന്ദ്രമണി. ഒരു നവവധുവിന്റെ വേഷവിധാനങ്ങളോടെ കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകായുധങ്ങളുമായി പുലിപ്പുറത്തു ഇരിക്കുന്നതായാണ് ഈ ദേവീ സങ്കല്പം.
ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിക്ക് സ്വർണവർണ്ണമാണ് . ത്രിനേത്രത്തോടു കൂടിയവളും ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളുമാണ് ചന്ദ്രഖണ്ഡമാതാ. അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയാണ് ചന്ദ്രഘണ്ടാദേവി. ഭക്തർക്ക് ദേവി അതിസൗമ്യയും കോപം വന്നാൽ ഉഗ്രസംഹാരിണിയുമാവും.
സർവശോഭയോടുകൂടിയുള്ള ദേവിയെ ധ്യാനിച്ചാൽ എല്ലാ നെഗറ്റീവ് ഊർജങ്ങളും പ്രശ്നങ്ങളും അകന്നുപോവും എന്നാണ് വിശ്വാസം.
ഹൈന്ദവവിശ്വാസപ്രകാരം ശുക്രനെ നിയന്ത്രിക്കുന്ന ദേവതയാണ് ചന്ദ്രഖണ്ഡ ദേവി. അതിനാൽ ദേവീ പൂജയിലൂടെ എല്ലാവിധ സുഖസൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്.
.
ചന്ദ്രഖണ്ഡ ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം.
പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം
ചന്ദ്രഘണ്ടേതി വിശ്രുതാ
ഈ മന്ത്രം ജപിച്ചു ചന്ദ്രഖണ്ഡ ദേവിയുടെ രൂപം മനസ്സിൽ ധ്യാനിച്ചാൽ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രഭമാക്കുവാൻ ഉള്ള ശക്തിയും ധൈര്യവും ലഭിക്കും. കൂടാതെ പ്രശസ്തിയും ബഹുമാനവും തേടിയെത്തും. ദേവീ പൂജയിലൂടെ എല്ലാവിധ സുഖ സൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്.
മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ ആരാധിക്കുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ഒപ്പം സാഹചര്യങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യവും പ്രാപ്തിയും. ജീവിതത്തിൽ മാറ്റങ്ങള്‍ അനിവാര്യം. അതാർക്കും സന്ദര്‍ഭമനുസരിച്ച് അനായാസം സാധിക്കുന്നതും. ദേവിയെ ആരാധിച്ചാൽ ശത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ദേവിയുടെ മണിനാദം കേട്ടാൽ തന്നെ ദുഷ്ടന്മാർക്ക് ഭയവും ശിഷ്ടന്മാർക്ക് ശാന്തിയും ലഭിക്കും
ചന്ദ്രഖണ്ഡ ദേവീസ്തുതി :-
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ ചന്ദ്രഖണ്ഡ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

No comments:
Post a Comment