Tuesday, September 17, 2019

ഗൃഹസ്ഥാശ്രമി ഹനുമാൻ

സുവർചല സമേതനായ ഗൃഹസ്ഥാശ്രമി ഹനുമാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ആഞ്ജനേയൻ പ്രജാപത്യ ബ്രഹ്മചാരി ആണെന്ന് വേണം കരുതാൻ. ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ നാല് തരം ബ്രഹ്മചര്യം പറയുന്നു.

1. ഗായത്ര - മാസത്തിൽ മൂന്നു ദിവസം ഗായത്രി ജപിക്കുന്ന ഉപ്പും മുളകും ചേർന്ന ഭക്ഷണം ത്യജിക്കുന്ന ബ്രഹ്മചാരി.

2. ബ്രഹ്മ - വേദപഠനം അവസാനിക്കുന്ന വരെ മാത്രം ഉള്ള ബ്രഹ്മചര്യം.

3. പ്രജാപത്യ - ഗൃഹസ്ഥാശ്രമി ആണെങ്കിലും നിശ്ചിത ദിവസങ്ങളിൽ മാത്രം ഭാര്യയുമായി ശയിക്കുന്ന ബ്രഹ്മചര്യം

4. ബൃഹൻ / നൈഷ്ഠികൻ - ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം.

ഇതിൽ ഹനുമാൻ പ്രജാപത്യ ബ്രഹ്മചാരിയാണെന്നത് പരാശര സംഹിതയിൽ പറയുന്നുണ്ട്. ഗുരുവായ സൂര്യദേവൻ സകല വേദങ്ങളും, ശാസ്ത്രങ്ങളും ഹനുമാന് പകർന്നു നൽകി. എന്നാൽ ഗൃഹസ്ഥാശ്രമിക്കു മാത്രം ഗ്രഹിക്കാവുന്ന നവവ്യാകരണം പകരാൻ ആഞ്ജനേയന്  ബ്രഹ്മചര്യം തടസ്സമായി. അങ്ങനെ സൂര്യദേവൻ സുവർചലയെ സൃഷ്ടിച്ചു. മകളായ സുവർചലയെ സൂര്യ ദേവൻ ഹനുമാൻസ്വാമിക്ക് വിവാഹം ചെയ്‌ത്‌ നൽകുകയും ചെയ്തു. ഹനുമത് മംഗളാഷ്ടകത്തിലെ വരികളിലും സുവർചലയെ കുറിച്ച് പറയുന്നു.

സുവർചല കളത്രായ ,
ചതുർഭുജ ധരായ ച ,
ഉഷ്ട്രാ രൂഢായ വീരായ,
മംഗളം ശ്രീ ഹനുമതേ

ഇതിൽ സുവർചല പത്നിയാണ്.
ഹനുമാൻ സ്വാമിയുടെ ഭാര്യയോടും മകനോടും സമേതനായ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ജ്യേഷ്ഠഷ്ടമി നാളിൽ ഹനുമത് കല്യാണം ആഘോഷമായി കൊണ്ടാടുന്ന സ്ഥലങ്ങളുണ്ട് ഭാരതത്തിൽ...

No comments:

Post a Comment