Saturday, September 28, 2019

നവരാത്രി ആഘോഷം - ഒന്നാം ദിവസം


നവരാത്രി ആഘോഷം - ഒന്നാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഒന്നാം ദിവസം ദേവി സങ്കൽപം :- ശൈലപുത്രി




നവരാത്രിയുടെ ഒന്നാം ദിവസത്തെ ആരാധന ശൈലപുത്രി പൂജയാണ്. ദേവി ദുര്‍ഗയെ ശൈലപുത്രി ( ബാലാ ത്രിപുരസുന്ദരി )എന്ന നാമധേയത്തില്‍ വിശേഷിപ്പിച്ചുകൊണ്ടാണ് നവരാത്രിയുടെ പ്രഥമദിനം ആചരിക്കുന്നത്.

പര്‍വ്വതപുത്രിയായ പാര്‍വ്വതി ഇച്ഛാശക്തിയുടെ പ്രതീകമാണ്. ശരിയായ തീരുമാനമെടുക്കുക, അതില്‍ ഉറച്ചു നില്‍ക്കുക. ഓരോരുത്തര്‍ക്കും സമൂഹത്തിനും ഇന്നു വേണ്ടതും ഈ ഇച്ഛാശക്തി തന്നെ. ശൈലപുത്രിയായ പാര്‍വ്വതി സ്വന്തം ജീവിതത്തിലൂടെ നമുക്കു നല്‍കുന്ന സന്ദേശം ഇച്ഛാശക്തിയുടേതാണ്. ഏതുസാഹചര്യത്തിലും പതറാതെ നില്‍ക്കുന്ന മനസ്സാണ് ശൈലപുത്രി. ശൈലപുത്രിയെ മനസാ സ്മരിക്കാനും അത്തരമൊരു മാനസികാവസ്ഥ കൈവരിക്കാനും നമുക്ക് ലഭിക്കുന്ന അവസരമാണ് നവരാത്രിയുടെ ആദ്യദിനം.

ദുർഗ ദേവി തന്നെയാണ് നവരാത്രി പൂജയിലെ ആദ്യ മൂന്ന് ദിവസത്തെയും ആരാധനാഭാവം. നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ്‌ കാലം. എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു, ഒപ്പം iപ്രപഞ്ചവും.  വിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം :-

വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

No comments:

Post a Comment