Saturday, August 18, 2018

ശ്രീമദ് നാരായണീയം - ദശകം 1

ശ്രീമദ് നാരായണീയം
ദശകം 1 - ഭഗന്മഹിമാനുവര്‍ണ്ണനം
🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം -1
*************
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം
കാലേദശാവധിഭയാം
നിര്‍മുക്തം നിത്യമുക്തം
നിഗമശതസഹസ്രെന്ന നിര്‍ബാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ 􀇴
പുനരുരുപുരുഷാര്‍ത്ഥകം ബ്രഹ്മ തതവ്ം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ
ഹന്ത ഭാഗ്യം ജനാനാം


അർത്ഥം :-
***********
നിത്യവും പൂ‍ര്‍ണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേര്‍പെട്ടതും മായ, തല്‍ക്കാര്യങ്ങളായ ദേഹാദിക‍ള്‍ ഇവയില്‍നിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാല്‍ അത്യധികം പ്രകാശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദര്‍ശിക്കപ്പെട്ട ക്ഷണത്തില്‍തന്നെ പരമപുരുഷാര്‍ത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാര്‍ത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമഹാക്ഷേത്രത്തില്‍ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ !


                            🌺🌺🌺🌺🌺🌺


ശ്ലോകം - 2.
************
ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത്
തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ
ക്ഷുദ്രതൈവ സ്ഫുടേയം
ഏതേ താവദ്വയന്തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിഃശേഷാത്മനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ


അര്‍ഥം : -
**********
ഇപ്പ്രകാരം വളരെ പ്രയസപെട്ടു മാത്രം ലബിക്കപെടാവുന്ന വസ്തുവാന്നെങ്ങിലും വളരെ എളുപ്പത്തില്‍ കയ്യില്‍ കിട്ടിയിട്ടും കൂടി ജനങ്ങള്‍ മറ്റു ദേവന്മാരെ ശരീരം കൊണ്ടോ വാക്ക് കൊണ്ടോ ബുധികൊണ്ടോ സേവിക്കുന്ന (ആശ്രയിക്കുന്നു) എന്നത് ശോചനിയംതന്നെ. ദു:ഖങ്ങളുടെയും വിനാശത്തിനായി ദൃഢചിത്തത്തോടുകൂടി സര്വ്വത്മകനായ ഈ ഗുരുവയുര്പുരാധിശനെത്തന്നെ ആശ്രയിക്കുന്നു .


               🌺🌺🌺🌺🌺🌺


ശ്ലോകം – 3
***********
സത്വം യത്തദ് പരാഭ്യാമപരികലനതോ
നിർമ്മലം തേന താവദ്-
ഭൂതൈർഭൂതേന്ദ്രിയൈസ്‌തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യം
തത്സ്വച്ഛത്വാദ്യദച്ഛാദിതപരസുഖചിദ്ഗർഭ
നിർഭാസരൂപം
തസ്മിൻ ധന്യാ രമന്തേ, ശ്രുതിമതിമധുരേ,
സുഗ്രഹേ വിഗ്രഹേ തേ


അര്‍ത്ഥം :- 
***********
ഇതരങ്ങളായ .രഹസ്തമോഗനങ്ങളോട് ഇടകലരാത്തതുകൊണ്ട് പരിസുധമായിരിക്കുന്ന ആ സത്വഗുണം യാതൊന്നോ അതുകൊണ്ടുതന്നെ ഉണ്ടായിട്ടുള്ള പഞ്ഞബൂതങ്ങലാലും പതിനോന്നിന്ധ്രിയങ്ങള്‍ കൊണ്ടുമാണ് അങ്ങയുടെ കോമളവിഗ്രഹം രചിക്കപ്പെട്ടിരിക്കുന്നത് എന്നാ വേദവ്യാസ വചനങ്ങള്‍ പുരാണങ്ങളില്‍ പല സ്ഥലങ്ങളിലും കേള്ക്കവപ്പെടുന്നു .അതിനിര്മ‍ലമായിരിക്കുന്നത് കൊണ്ട് മായ്ക്കപ്പെടാതതായ ചിദാനന്ദരസം അന്തര്ഭാഗത്തില്‍ വഹിക്കുന്നതും അക്കരണത്താല്ത്തസന്നെ പ്രകാസ
സ്വരൂപവുമായ വിഗ്രഹം യതൊന്നോ ചെവിക്കും മനസ്സിനും അത്യാനന്ദം നല്കുഗന്നതും എളുപത്തില്‍ ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ ആ മോഹനസ്വരൂപത്തില്‍ സുകൃതം ചെയ്‌തവര്‍ രമിക്കുന്നു.


                       🌺🌺🌺🌺🌺🌺

ശ്ലോകം 4:-
***********
നിഷ്കമ്പേ നിത്യപൂർ‌ണ്ണേ നിരവധിപരമാനന്ദപീയുഷരൂപേ
നിർല്ലീനാനേകമുക്താവലി സുഭഗതമേ നിർ‌മ്മലബ്രഹ്മസിന്ധൗ
കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുഃസ്തദാത്മാ
കസ്മാന്നോ നിഷ്കളസ്ത്വം സകള ഇതി വചസ്ത്വത്കലാസ്വേവ ഭൂമൻ!


അർത്ഥം :-
***********
അചഞ്ചലവും എന്നും നിറഞ്ഞിരിക്കുന്നതും അവധിയില്ലാത്ത പരമാനദമൃതാരസമാകുന്ന സ്വരൂപത്തോടുകൂടിയതും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന മുത്തുകളുടെ ( ഉള്ളിൽ ലയിച്ചിരിക്കുന്ന മൂക്കതന്മാരുടെ)
സമൂഹത്താൽ അതിമനോഹരവുമായ നിർമ്മലമായിരിക്കുന്ന ബ്രഹ്മമാകുന്ന സമുദ്രത്തിൽ പരിശൂദ്ധമായ സത്വം എന്ന ഗുണം നിറമാലയുടെ ലീലാവിലാസത്തിനു തുല്യമായിട്ടുള്ളതു തന്നെയാണ് എന്ന് പൂർവാചാര്യന്മാർ പറയുന്നു ; അപ്രകാരമുള്ള ശുദ്ധ സത്വ സ്വരൂപിയായ അങ്ങ് എന്തുകൊണ്ട് നിഷ്കളനായി ഭവിക്കുന്നില്ല (തീർച്ചയായും നിഷ്കളൻ തന്നെ ) പരിപൂർണനായ ഭഗവാൻ ! സകളൻ ( അപരിപൂര്ണന് ) എന്ന വചനം അങ്ങയുടെ അംശങ്ങളിൽ തന്നെയാണ് പ്രയോഗിക്കപ്പെടുന്നത്.


                   🌺🌺🌺🌺🌺🌺

ശ്ലോകം :- 5 
****************
നിർവ്യാപാരോപി നിഷ്കാരണമജ ബജസെ യതക്രിയാമിഷണാവ്യം 
തേതൈനേവാേദതി ലീനാ പ്രകൃതിരസതികല്പഽപി കാൽപാദികാലേ | 
തസ്യാ:സംശുദ്ധമംശം കമപി തമതിേരാധായകം സതവ്രൂപം 
സത്വം ധൃത്വ ദധാസി സവ്മഹിമ വിഭവാകുണ്ഠ വൈകുണ്ഠ രൂപം.... 

അർത്ഥം :-
************
ഉല്പത്തിനാസരഹിതനായ ഹേ ഭഗവൻ !അങ്ങ് യാതൊരു ക്രിയയും ഇല്ലാത്തവനായിരുന്നിട്ടും സൃഷ്ടിയുടെ ആരംഭകാലത്തിൽ യാതൊരു കാരണവുമില്ലാത്ത ഊക്ഷണം (മായപ്രേരണം )എന്ന് പറയപ്പെടുന്ന പ്രവർത്തിയെ സ്വീകരിക്കുന്നു എന്ന അതൊന്നുകൊണ്ടുതന്നെ അങ്ങയിൽ ലയിച്ചിരിക്കുന്ന മായ സ്‌മൃതി ചെയ്യാത്തതുപോലെ തോന്നുന്നതാണെങ്കിലും വ്യക്തമായി ഭവിക്കുന്നു. 

തന്റെ മഹിമയുടെ ദൈവം കൊണ്ട് തടയപ്പെടാത്ത ചിഹക്ത്തിയോടുകൂടിയ ജാഗരൂകനായ ഭഗവൻ !അപ്രകാരം മായ പ്രേരകനായ അങ്ങ് ഒന്നിനെയും മായ്ക്കാത്തതും പരിശുദ്ധവും സത്വഗുണാത്മകവുമായ മുൻ പറയപ്പെട്ട ആ മായയുടെ നിർവ്വഹിക്കുവാൻ കഴിയാത്തതായ ഒരു അംഗത്തെ സ്വീകരിച്ചിട്ടു ദിവ്യകോമളമായ അങ്ങയുടെ സ്വരൂപത്തെ ധരിക്കുന്നു. 


                   🌺🌺🌺🌺🌺🌺



ശ്ലോകം :- 6
*************
തത്തേ പ്രത്യഗ്രധാരാധ
രലളിതകളായാവലീകേളികാരം
ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂർ‌ണ്ണപുണ്യാവതാരംലക്ഷ്മീനിഃ
ശങ്കലീലാനിലയനമമൃതസ്യന്ദസന്ദേഹമന്തഃ
സിഞ്ചത് സഞ്ചിന്തകാനാം വപുരനുകുലയേ മാരുതാഗാരനാഥഃ.

അർത്ഥം :-
************
ഗുരുവായൂർ പുരേശാ ! പുതിയ 
കാർമുകിലെന്നപോലെ രമ്യവും, കായാമ്പു മലർനിരയുടെ ലീലാവിലാസത്തെ, ചെയ്യുന്നതും, സൗന്ദര്യത്തിന്റെ പാറമ
സാരാംശമായിരിക്കുന്നതും, പുണ്യം ചെയ്തവരുടെ കണ്ണുകൾക്ക്‌ പുണ്യങ്ങളുടെ പരിപൂര്ണവതാരമായിട്ടുള്ളതും ലക്ഷ്മി ദേവിക്ക് ശങ്കകൂടാതെ കളിയാട്ടുന്നതിനുള്ള കേളീ ഗൃഹമായിട്ടുള്ളതും, നിഷ്ഠയോടുകൂടി, ധ്യാനിക്കുന്നവരുടെ ഹൃദയത്തിൽ ബ്രഹ്മാനന്ദമായ അമൃതധാരത്തെ വാർഷിക്കുന്നതുമായ അങ്ങയുടെ ആ മംഗള വിഗ്രഹത്തെ ഞാൻ ഇടവിടാതെ ധ്യാനിക്കുന്നു.


                  🌺🌺🌺🌺🌺🌺


ശ്ലോകം :-7
***********
കഷ്ടാ ‍തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവരാജാ-
മിത്യേവം പൂർ‌വ്വമലോചിതമജിത, മയാനൈവമദ്യാഭിജാനേനോ 
ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർ‌ദ്രംനേത്രൈഃ 
ശ്രോത്രൈശ്ച പീത്വാ പരമരസസുധാംബോധിപുരേ രമേരൻ.

അർത്ഥം :-
***********
മായായാൽ ജയിക്കപ്പെടാത്ത ഹേ ഭഗവൻ ! ജീവികൾക്ക് പല തരത്തിലുള്ള സംസാര ദുഃഖങ്ങളെ ഉണ്ടാക്കുന്ന അങ്ങയുടെ സൃഷ്ടിയാകുന്ന പ്രവർത്തി വളരെ കഠിനമായിട്ടുള്ളതാണ് എന്നിപ്രകാരം എന്നാൽ മുമ്പ് വിചാരിക്കപ്പെട്ടിരിക്കുന്നു. 

ഇപ്പോഴാവട്ടെ അപ്രകാരം ഞാൻ വിചാരിക്കുന്നില്ല. അപ്രകാരം അങ്ങ് സൃഷ്ടിചെയ്തിരുന്നെങ്കിൽ ജീവികൾ ചിദാനന്ദരസാമൃതംകൊണ്ടു ആർദ്രവും അതിമനോഹരവുമായ ഈ അങ്ങയുടെ ദിവ്യശരീരം കണ്ണുകൾകൊണ്ടും ചെവികൾകൊണ്ടും ആസ്വാദനം ചെയ്തിട്ടുണ്ട് ബ്രഹ്മാനന്ദ
സുദാസാകാരത്തിൽ എങ്ങിനെ രമിച്ചു വിഹരിക്കും.


                    🌺🌺🌺🌺🌺🌺

ശ്ലോകം :- .8
*************
നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന-
പ്യർ‌ത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച
ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം


അര്‍ത്ഥം :-
***********
ദുഃഖങ്ങളെ നശിപ്പിക്കുന്ന ഭഗവാനെ ! അങ്ങാകുന്ന കല്പവൃക്ഷം നമസ്കരിക്കുന്നവരുടെ മുന്‍പിലേക്ക് സ്വയം ചെല്ലുന്നു. അവര്‍ അപേക്ഷിച്ചില്ലെങ്കില്‍
പോലും അങ്ങ് അവര്‍ക്ക് അര്‍ത്ഥങ്ങള്‍, കാമങ്ങള്‍, പരമാനന്ദപ്രാപ്തി എന്നിവ എപ്പോഴും കൊടുക്കുന്നു. അങ്ങനെയുള്ള അങ്ങ് എല്ലാ ഭക്തന്മാര്‍ക്കും കിട്ടാവുന്നതും ബഹുവിധഫലസംബൂര്‍ണ്ണവുമായ ഒരു കല്പവൃക്ഷം തന്നെയാണ് . ലോകത്തിലെ ആവശ്യക്കാരെല്ലാം ദേവേന്ദ്രന്‍റെ തോട്ടത്തിലെ നിസ്സാരമായ കല്പവൃക്ഷത്തെ വ്യര്‍ത്ഥമായി ആഗ്രഹിക്കുന്നു, എന്തു കഷ്ടം 


                 🌺🌺🌺🌺🌺🌺!

ശ്ലോകം :-1.9
*************
കാരുണ്യാത് കാമമന്യം ദദതി ഖലു ചരേ സ്വാത്മദസ്ത്വം വിശേഷാ -
ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം
ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ -സ്ത്വം 
ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ.


അര്‍ത്ഥം :-
*************
മറ്റുള്ള ദേവന്മാര്‍ കാരുണ്യം മൂലം പലര്‍ക്കും പല അഭീഷ്ടങ്ങളും സാധിച്ചു കൊടുക്കുന്നുണ്ട്. അങ്ങാകട്ടെ പ്രത്യേകിച്ചും തന്നെത്തന്നെയാണ് നല്കുന്നത്. അന്യര്‍ തങ്ങളുടെ നിയന്ത്രണശക്തിയാല്‍ ലോകരുടെ ഈശ്വരന്മാരായിരിക്കുന്നു. അങ്ങാകട്ടെ എല്ലാവരുടേയും അന്തരാത്മാവിന്‍റെ ഈശ്വരനാണ്. ഭാഗ്യമുള്ളവരായ ജീവാത്മാക്കള്‍ അനുപദം സുന്ദരനായ അങ്ങയില്‍ പൂര്‍ണ്ണസന്തുഷ്ടിയോടെ , രമിക്കുന്നു. അങ്ങ് ആത്മാവില്‍ തന്നെ രമിക്കുന്ന ഈശ്വരനാണ്. ഇപ്രകാരം അതുല്യങ്ങളായ ഗുണസമൂഹങ്ങളുടെ നിവാസസ്ഥാനമായ ശ്രീകൃഷ്ണാ ! അങ്ങേക്ക് നമസ്കാരം.


                       🌺🌺🌺🌺🌺🌺


ശ്ലോകം :-1.10
*************
ഐശ്വര്യം ശങ്കരാദീശ്വരവിനിമയനം വിശ്വതേജോഹരാണാം
തേജഃസംഹാരി വീര്യം വിമലമപി യശോ നിഃസ്പൃഹൈശ്ചോപഗീതം
അങ്ഗാസങ്ഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സങ്ഗവാർത്താ
തദ്വാതാഗാരവാസിൻ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോ∫സി.


അര്‍ത്ഥം :-
***********
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വസിക്കുന്ന മഹാവിഷ്ണോ ! അങ്ങയുടെ ഐശ്വര്യം പരമേശ്വരന്‍ മുതലായ ദേവന്മാരെപ്പോലും അടക്കി ഭരിക്കുന്നു. പ്രപഞ്ചത്തിന്‍റെ തേജസ്സിനെ നശിപ്പിക്കുന്നവരുടെ തേജസ്സിനെ നശിപ്പിക്കുന്നതാണ് അങ്ങയുടെ തേജസ്സ്. നിര്‍മ്മലവും നിസ്പൃഹവുമായ അങ്ങയുടെ യശസ്സ് മുനീന്ദ്രന്മാരാല്‍ ആലപിക്കപ്പെടുന്നു. ഐശ്വര്യലക്ഷ്മി സദാ അങ്ങയുടെ ശരീരത്തെ അലങ്കരിക്കുന്നു. അല്ലയോ വിഷ്ണോ ! അങ്ങ് സര്‍വ്വഞ്ജനാണ്. അങ്ങേക്ക് ഒരു വസ്തുവിലും ആസക്തിയില്ല. ഈ ഭഗവല്‍പദാര്‍ത്ഥങ്ങളുടെ വിളനിലമായ അങ്ങുതന്നെയാണ് ഭഗവാന്‍ എന്ന ശബ്ദത്തിന്‍റെ മുഖ്യകേന്ദ്രം..



🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  ഭഗന്മഹിമാനുവര്‍ണ്ണനം എന്ന 
ഒന്നാം ദശകം സമാപ്തം 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ ഭഗവേത വാസുേദവായ
ഓം ശ്രീ കൃഷ്ണായ പരബ്രഹ്മന്നേ നമ:

No comments:

Post a Comment