ശ്രീമദ് നാരായണീയം
ദശകം 11 :- സനകാതികളുടെ വൈകുണ്ഠപ്രവേശവർണ്ണനവും, ജയവിജയ ശാപവർണ്ണനവും-(ഹിരണ്യകശിപു ഹിരണ്യക്ഷോത്പത്തിവർണ്ണനവും)
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്ലോകം :-11.1
ക്രമേണ സർഗേ പരിവർദ്ധമാനേ കദാപി ദിവ്യാഃ സനകാദയസ്തേ ഭവദ്വിലോകായ വികുണ്ഠലോകം പ്രപേദിരേ മാരുതമന്ദിരേശ
അർത്ഥം :-
***********
സൃഷ്ടികര്മം ക്രമത്തിൽ വര്ധിച്ചുകൊണ്ടിരിക്കെ ഒരിക്കൽ പുണ്യ പുരുഷന്മാരായ ആ സനകൻ തുടങ്ങിയ മഹർഷിമാർ അല്ല വാതലയേശ്വര അങ്ങയെ സന്ദർശിക്കുന്നതിനുവേണ്ടി വൈകുണ്ഠലോകത്തെ പ്രാവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :-11.2
************** മനോജ്ഞനൗശ്രേയസകാനനാദ്യൈരനേകവാപമിണിമന്ദിരൈശ്ച അനോപമം തം ഭവതോ നികേതം മുനീശ്വരാഃ പ്രാപുരതീതകക്ഷ്യാഃ
അർത്ഥം :-
***********
ആ മഹര്ഷിസ്രേഷ്ടന്മാർ എടുപ്പുകൾ (ആറും) കടന്നവരായി ചേതോഹരങ്ങളായ നൈസ്രേയസം തുടങ്ങിയ വനപ്രദേശങ്ങളാലും അനേകം തടാഹങ്ങൾ മനിഗ്രഹങ്ങൾ എന്നിവയാലും നിസ്തുല്യമായി പരിലസിക്കുന്ന നിൻ തുരുവടിയുടെ ആ ആവാസസ്ഥാനത്തെ പ്രാവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :-11.3
**************÷
ഭവദ്ദിദൃക്ഷൂൻഭവനം വിവിക്ഷൂന്ദ്വാഃസ്ഥൗ ജയസ്ഥാൻ വിജയോƒപ്യരുന്ധാം തേഷാം ച ചിത്തേ പദമാപ കോപഃ സർവം ഭവത്പ്രേരണയൈവ ഭൂമൻ
അർത്ഥം :-
***********
അങ്ങയുടെ ദര്ശനത്തിലുൽസുകരായി അങ്ങയുടെ മനിഗൃഹത്തിൽ പ്രവേശിപ്പാൽ തുടങ്ങുന്നവരായ അവരെ പടിവാതിൽക്കൽ നിന്നിരുന്നവരായ ജയനും വിജയനും ഒരുപോലെ തടുത്തുനിർത്തി ആ മുനിസ്വരന്മാരുടെ ഹൃദയത്തിൽ ദേഷ്യം കാലൂണുകയും ചെയ്തു . ഹേ ഭഗവൻ ! ഇതെല്ലാം നിന്തിരുവടിയുടെ പ്രേരണകൊണ്ടുതന്നെയാണ്.
🌺🌺🌺🌺🌺🌺
ശ്ലോകം :- 11.4 :-
***************
വൈകുണ്ഠലോകാനുചിതപ്രചേഷ്ഠൗ കഷ്ടൗ യുവാം ദൈത്യഗതിം ഭജേതം ഇതി പ്രശപ്തൗ ഭവദാശ്രയൗ തൗ ഹരിസ്മൃതിർനോƒസ്ത്വിതി നേമതുസ്താൻ.
അർത്ഥം :-
************
വൈകുണ്ഠലോകത്തിനു യോഗ്യമല്ലാത്ത പരിമാറ്റത്തോടുകൂടിയ ദുഷ്ടന്മാരായ നിങ്ങളിരുവരും അസുരയോണിയെ പ്രാവിക്കുവിൻ " എന്നീപ്രകാരം ശപിക്കപ്പെട്ട ,അങ്ങയെത്തന്നെ ശരണമായി കരുതി ഇരുന്നവരായ ആ ജയവിജയന്മാരിരുവരും, "തങ്ങൾക്കു" ഭഗവദ് സ്മരണ ഉണ്ടാകണമേ എന്നു അവരോടു നമാകരിച്ചു പ്രാർത്ഥിച്ചു .
🌺🌺🌺🌺🌺🌺
11.5
തദേതദാജ്ഞായ ഭവാനവാപ്തഃ സഹൈവ ലക്ഷ്മ്യാ ബഹിരംബുജാക്ഷ ഖഗേശ്വരാംസാർപിതചാരുബാഹുരാനന്ദയംസ്താനഭിരാമമൂർത്ത്യാ.
അർത്ഥം :-
**********
കമലേക്ഷണ ! നിന്തിരുവടി ഇതെല്ലാമറിഞ്ഞു ലക്ഷ്മിദേവിയോടൊരുമിച്ചുതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചുമലിൽ ചേർത്തുവെക്കപ്പെട്ട കോമലമായ ത്രികയ്യോടുകൂടിയവനായി അതിരമാണീയമായ മംഗള വിഗ്രഹത്താൽ അവരെ ആനന്ദിപ്പിക്കുന്നവനായിട്ടു പുറത്തേക്ക് എഴുന്നള്ളി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 11.6
പ്രസാദ്യ ഗീർഭിഃ സ്തുവതോ മുനീന്ദ്രാ
നനന്യനാഥാവഥ പാർഷദൗ തൗ
സംരംഭയോഗേന ഭവൈസ്ത്രിഭിർമാ
മുപേതമിത്യാത്തകൃപാം ന്യഗാദീഃ
അർത്ഥം:-
************
അനന്തരം തന്നെ സ്തുതിക്കുന്ന മുനി സ്രേഷ്ടന്മാരെ
മുദ്രഭാഷണങ്ങളെകൊണ്ടു സമാടാനിപ്പിച്ചുകൊണ്ടു
മറ്റൊരാശ്രയവുമില്ലാത്തവരായ ആ സേവകന്മാർ രണ്ടു പേരോടും "നിങ്ങളുരുവരും വൈരമാകുന്ന യോഗം പരിശീലച്ചു മൂന്നു ജന്മങ്ങൾകൊണ്ടു എന്നെ പ്രാവിക്കുവിൻ" എന്നു വാത്സല്യത്തോടെ അരുളിച്ചെയ്തു.
🌺🌺🌺🌺🌺🌺
ശ്ലോകം :-11.7
ത്വദീയഭൃത്യാവഥ കാശ്യപാത്തൗ
സുരാരിവീരാവുദിതൗ ദിതൗ ദ്വൗ സന്ധ്യാസമുത്പാദനകഷ്ടചേഷ്ടൗ
യമൗ ച ലോകസ്യ യമാവിവാന്യൗ
അർത്ഥം :-
************
അനന്തരം അങ്ങയുടെ സേവകാരായ അവരിരുവരും കാശ്യപണിൽനിന്നു ദിതിയിൽ രണ്ടു അസുരവീരന്മാരായി ഉത്ഭവിച്ചു സന്ധ്യകാലത്തിൽ ഉത്ഭധിക്കപ്പെടുകയാൽ ക്രൂരവൃത്തികളോടുകൂടി ഇരട്ടയായി ജനിച്ചവരായി അവർ ലോകത്തിനി വേറെ രണ്ടു യമന്മാരെന്നപോലെ ആയിത്തീർന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 11.8
ഹിരണ്യപൂർവഃ കശിപുഃ കിലൈകഃ
പുരോ ഹിരണ്യാക്ഷ ഇതി പ്രതീതഃ
ഉഭൗ ഭവന്നാഥമശേഷലോകം
രുഷാ ന്യരുന്ധാം നിജവാസനാന്ധൗ
അർത്ഥം :-
***********
ഒരുവൻ ഹിരണ്യകശിപു,മറ്റൊരുവാൻ ഹിരണ്യാക്ഷൻ എന്നിങ്ങനെ പ്രസിദ്ധരായി. ഇരുവരും തങ്ങളുടെ അസുര പ്രകൃതിയാൽ വ്യാമോകിതരായി നിൻ തിരുവടിയെ നാഥനായി ലപിച്ചിട്ടുള്ള ലോകത്തെ മുഴുവനും അഹങ്കാരത്തോടെ പീഡിപ്പിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :-11.9
തയോൃിരണ്യാക്ഷമഹാസുരേന്ദ്രോ
രണായ ധാവന്നനവാപ്തവൈരീ
ഭവത്പ്രിയാം ക്ഷ്മാം സലിലേ നിമജ്യ
ചചാര ഗർവാദ്വിനദൻ ഗദാവാൻ
അർത്ഥം :-
************
ആവർ രണ്ടുപേരിൽ ഹിരണ്യാക്ഷനേ അസുരസ്രേഷ്ടൻ യുദ്ധത്തിനായി പാഞ്ഞുനടത്തിട്ടും
തനിക്കു തുല്യനായ എതിരാളിയെ കണ്ടെത്താതെ അങ്ങയുടെ പ്രണപ്രിയയായ ഭൂമദേവിയെ വെള്ളത്തിൽ മുക്കിതാഴ്തി മദതള്ളലാൽ അലറിക്കൊണ്ടു ഗദയും കൈയിലേന്തിയവനായി ചുറ്റിസഞ്ചരിച്ചു .
🌺🌺🌺🌺🌺🌺
ശ്ലോകം :- 11.10
തതോ ജലേശാത്സദൃശം ഭവന്തം
നിശമ്യ ബഭ്രാമ ഗവേഷയംസ്ത്വാം
ഭക്തൈകദൃശ്യഃ സ കൃപാനിധേ ത്വം
നിരുന്ധി രോഗാൻ മരുദാലയേശ
അർത്ഥം :-
***********
അനന്തരം വരുണനിൽനിന്നു നി തിരുവടിയെ
തനിക്കു തുല്യനാണെന്നു കേട്ടറിഞ്ഞു അങ്ങയെ ആക്ഷേപിച്ചുകൊണ്ടു ചുറ്റിനടന്നു. കാരുണ്യമൂർത്തെ
ഗുരുവായൂർ നാഥ! ഭക്തന്മാർക്കു മാത്രം കണപ്പെടാവുന്നവനായ ,അപ്രകാരമുള്ള നിൻ തിരുവടി രോഗങ്ങളെ നീക്കം ചെയ്യേണമേ...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം പതിനൊന്നാം
ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
No comments:
Post a Comment