ശ്രീമദ് നാരായണീയം - ദശകം 15 കപിലോപദേശം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്ലോകം 15 / 1
***************
മതിരിഹ ഗുണസക്താ ബന്ധകൃത്തേഷ്വസക്താ
ത്വമൃതകൃദുപരുന്ധേ ഭക്തിയോഗസ്തു സക്തിം
മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
**********
ഈ ലോകത്തില്‍ വിഷയരൂപത്തിലുള്ള സത്വരജസ്തമോഗുണങ്ങളിലാസക്തമായ ബുദ്ധി സംസാരബന്ധത്തെ ഉണ്ടാക്കുന്നതാകുന്നു അവയില്‍ പറ്റിപ്പിടിയ്ക്കാത്ത ബുദ്ധിയ്യാകട്ടേ സായൂജ്യത്തേ നല്‍ക്കുന്നതുമാണ്. ഭക്തിയോഗമെന്നത് വിഷയത്തിലുള്ള ആസക്തിയെ നിരോധിക്കുന്നു. അതിനാല്‍ മഹാന്മാരുടെ സമ്പര്‍ക്കംകൊണ്ട് ലഭിക്കപ്പെടാവുന്ന ഭക്തിമാത്രമാണ് സമ്പാദിക്കപ്പെടേണ്ടത്” എന്നിങ്ങിനെ കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിയോടായി ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 2
******************
പ്രകൃതിമഹദഹങ്കാരാശ്ച മാത്രാശ്ച ഭൂതാ-
ന്യപി ഹൃദപി ദശാക്ഷീ പൂരുഷ: പവിംശ:
ഇതി വിദിതവിഭാഗോ മുച്യതേസൗ പ്രകൃത്യാ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
************
മൂലപ്രകൃതി മഹത്തത്വം അഹങ്കാരം എന്നിവയും (ശബ്ദസ്പര്‍ശരൂപരസ ഗന്ധാദി) അഞ്ചുതന്മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുംകൂടി മേല്‍പ്രകാരം അറിയപ്പെട്ട വിഭഗത്തോടുകൂടിയ ഈ പുരുഷന്‍ (മിഥ്യയില്‍നിന്ന്) മോചിക്കപ്പെടുന്നു.” ഇപ്രകാരം കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കു ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 3
*****************
പ്രകൃതിഗതഗുണൗഘൈര്‍നാജ്യതേ പൂരുഷോയം
യദി തു സജതി തസ്യാം തത് ഗുണാസ്തം ഭജേരന്‍
മദനുഭജനതത്ത്വാലോചനൈ: സാപ്യപേയാത്
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
***********
പ്രകൃതിയെ സംബന്ധിച്ച ഗുണശ്രേണികളാല്‍ ഈ പുരുഷന്‍ സ്പര്‍ശിക്കപ്പെടുന്നില്ല; എന്നാല്‍ അവളില്‍ സക്തനാകുന്നുവെങ്കില്‍ അവളുടെ ഗുണങ്ങള്‍ അവനെ പ്രാപിക്കുന്നു. ആ മായാപ്രകൃതിയാകട്ടേ പരമപുരുഷനായ എന്നെ ഇടവിടാതെ ആരാധിയ്ക്കുന്നതിനാലും തത്വജ്ഞാനംകൊണ്ടും വിട്ടകന്നു പോകുന്നതാണ് എന്നിപ്രകാരം കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിക്കു ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 4
*****************
വിമലമതിരുപാത്തൈരാസനാദ്യൈര്‍മ്മദംഗം
ഗരുഡസമധിരൂഢം ദിവ്യഭൂഷായുധാങ്കം
രുചിതുലിതതമാലം ശീലയേതാനുവേലം
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
*************
സ്വീകരിക്കപ്പെട്ട ആസനം പ്രാണായാമം മുതലായവയെക്കൊണ്ട് പരിശുദ്ധമായ മനസ്സോടുകൂടിയവനായി, ഗരുഡനില്‍ ആരോഹണം ചെയ്തിരിക്കുന്നതും ദിവ്യാഭരണങ്ങള്‍, വരായുധങ്ങള്‍ ഇവയെക്കൊണ്ടലംകൃതവും തമാല വൃക്ഷത്തിന്റെ കാന്തിതേടുന്നതുമായ എന്റെ സ്വരൂപത്തെ “ഇടവിടാതെ ധ്യാനിച്ചു പരിശീലിക്കുക” എന്നിങ്ങിനെ കപില
സ്വരൂപിയായ നിന്തിരുവടി ദേവഹൂതിക്കായ്ക്കൊണ്ട് ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 5
******************
മ ഗുണഗണലീലാകര്‍ണ്ണനൈ: കീര്‍ത്തനാദ്യൈര്‍ –
മയി സുരസരിദോഘപ്രഖ്യചിത്താനുവൃത്തി:
ഭവതി പരമഭക്തി: സാ ഹി മൃത്യോര്‍വിജേത്രീ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
************
എന്റെ ഗുണഗണങ്ങളേയും ലീലാവിലാസങ്ങളേയും ഇടവിടാതെയുള്ള ശ്രവണംകൊണ്ടു സ്തുതി മുതലായവകൊണ്ടും, എന്നില്‍ ഗംഗാപ്രവാഹത്തിന്നു തുല്യമായ മനോഭവത്തോടുകൂടിയ സര്‍വോത്കൃഷ്ടമായ ഭക്തി സംഭവിക്കുന്നു. അതുതന്നെയാണ് മരണത്തെ ജയിക്കുന്നത് എന്ന് കപിലസ്വരുപിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 6
*****************
അഹഹ ബഹുലഹിംസാസഞ്ചിതാര്‍ത്ഥൈഃ കുടുംബം
പ്രതിദിനമനുപുഷ്ണന്‍ സ്ത്രീജിതോ ബാലലാളീ
വിശതി ഹി ഗൃഹസക്തോ യാതനാം മയ്യഭക്ത:
കപിലതനുരിതിത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
*************
പലവിധത്തിലുള്ള ഹിംസകള്‍ക്കൊണ്ട് സമ്പാദിക്കപ്പെട്ട ധനത്താല്‍ ദിവസേന തന്റെ കുടുംബത്തെ പുലര്‍ത്തുന്നവനായി, സ്ത്രീകള്‍ക്കു വശനായി, കുട്ടികളെ ലാളിച്ചു ഗൃഹത്തില്‍ ആസക്തിയോടു
കൂടിയവനായി എന്നില്‍ ഭക്തിയില്ലാത്തവനായി
ഇരിക്കുന്നവന്‍ നരക ദുഃഖത്തെ പ്രാപിക്കുന്നു; മഹാകഷ്ടം.! എന്ന് കപിലരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കുപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 7
******************
യുവതിജഠരഖിന്നോ ജാതബോധോപ്യകാണ്ഡേ
പ്രസവഗളിതബോധ: പീഡയോല്ലംഘ്യ ബാല്യം
പുനരപി ബത മുഹ്യത്യേവ താരുണ്യകാലേ
കപിലതനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
*************
യുവതിയുടെ (മാതവിന്റെ) ഉദരത്തിള്‍ കിടന്ന് ക്ലേശിക്കുന്നവനും, അകാലത്തില്‍ ജ്ഞാനംസിദ്ധിച്ചവനായിരുന്നിട്ടും പ്രസവകാലത്തില്‍ നഷ്ടപ്പെട്ട വിവേകത്തോടു കൂടിയവനായി അനേക ദുഃഖങ്ങളോടുകൂടി ബാല്യകാലത്തെ കടന്ന്, യൗവനദശയില്‍ പിന്നേയും മോഹാന്ധനായിത്തന്നെ തീരുന്നു എന്ന് കപിലരുപിയായ നിന്തിരുവടി ദേവഹൂതിക്കയ്ക്കൊണ്ട് ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 8
******************
പിതൃസുരഗണയാജീ ധാര്‍മ്മികോ യോ ഗൃഹസ്ഥ:
സ ച നിപതതി കാലേ ദക്ഷിണാദ്ധ്വോപഗാമീ
മയി നിഹിതമകാമം കര്‍മ്മ തൂദക്പഥാര്‍ത്ഥം
കപില്തനുരിതി ത്വം ദേവഹൂത്യൈ ന്യഗാദീ:
അർത്ഥം :-
*************
പിതൃക്കളെയും ദേവഗണങ്ങളെയും പൂജിച്ചുകൊണ്ട് ധര്‍മ്മനിരതനായി ജീവിക്കുന്ന ഗൃഹസ്ഥന്‍ യാതൊരുവനൊ അവനും, ദൂമാദി ദക്ഷിണമാര്‍ഗ്ഗങ്ങളില്‍ കൂടി ഗമിച്ചിട്ട് പുണ്യക്ഷയം നേരിടുന്ന കാലത്തു ഭൂമിയിലേക്കു പതിക്കുന്നു. എന്നില്‍ സമര്‍പ്പിക്കപ്പെട്ട നിഷ്ക്കാമകര്‍മ്മമാകട്ടെ അര്‍ച്ചിരാദി ഉത്തരമര്‍ഗ്ഗപ്രാപ്തിയ്ക്കുതകുന്നതാകുന്നു എന്ന് കപിലമൂര്‍ത്തിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 9
******************
ഇതി സുവിദിതവേദ്യാം ദേവ ഹേ ദേവഹൂതിം
കൃതനുതിമനുഗൃഹ്യ ത്വം ഗതോ യോഗിസംഘൈഃ
വിമലമതിരഥാസൗ ഭക്തിയോഗേന മുക്താ
ത്വമപി ജനഹിതാര്‍ത്ഥം വര്‍ത്തസേ പ്രാഗുദീച്യാം
അർത്ഥം :-
*************
അല്ലേ ഭഗവന്‍! അറിയേണ്ടതിനെ നല്ലവണ്ണം മനസ്സിലാക്കി സ്തുതിച്ച ദേവഹൂതിയെ മേല്‍പ്രകാരം ഉപദേശം നല്‍കി അനുഗ്രഹിച്ചിട്ട്, നിന്തിരുവടി മുനിവൃന്ദങ്ങളോടുകൂടി യാത്രയായി. അതില്‍പിന്നെ, പരിശുദ്ധമായ മനസ്സോടുകൂടിയ നിന്തിരുവടിയും മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മക്കായ്ക്കൊണ്ട് വടക്കുകിഴക്കേദിക്കില്‍ സ്ഥിതിചെയ്യുന്നു.
, 🌺🌺🌺🌺🌺🌺
ശ്ലോകം :- 15 / 10
*******************
പരമ കിമു ബഹൂക്ത്യാ ത്വത്പദാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം തദ്വിധൂയാമയാന്‍ മേ
ഗുരുപവനപുരേശ ത്വയ്യുപാധത്സ്വ ഭക്തിം
അർത്ഥം :-
*************
അല്ലയോ പരമാത്മസ്വരൂപിന്‍! വളരെ പറയുന്നതെന്തിന്ന്? അങ്ങയുടെ ചരണകമലങ്ങളിലുള്ള ഭക്തി, സകല ഭയങ്ങളേയും അകറ്റുന്നതും സര്‍വ്വാഭീഷ്ടങ്ങളും നല്‍ക്കുന്നതുമാണെന്ന് നിന്തിരുവടി ഉറപ്പിച്ചു പറയുന്നുവല്ലൊ. അതിനാല്‍, ഗുരുവായൂര്‍നാഥാ! എന്റെ രോഗങ്ങളെ നശിപ്പിച്ച് നിന്തിരുവടിയിലുള്ള ഭക്തിയെ ഉണ്ടാക്കിത്തരേണമേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം
പതിനഞ്ചാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:
Post a Comment