ശ്രീമദ് നാരായണീയം - ദശകം 8
പ്രളയവർണ്ണനവും ജഗത് സൃഷ്ടി പ്രകാര വർണ്ണനവും
ശ്ലോകം :- 1/13
**********
ഏവം താവത്പ്രാകൃതപ്രക്ഷയാന്തേ ബ്രാഹ്മേ കൽപേ ഹ്യാദിമേ ലബ്ധജന്മാ ബ്രഹ്മാ ഭൂയസ്ത്വത്ത ഏവാപ്യ വേദാൻ സൃഷ്ടിം ചക്രേ പൂർവകൽപോപമാനാം
അർത്ഥം :-
***********
ഇപ്പ്രകാരം മഹാപ്രളയത്തിന്റെ അവസാനത്തിൽ ആദ്യത്തിൽ ഭവിച്ച ബ്രഹ്മകലപ്പത്തിൽ തന്നെ ജനിച്ചവനായ ബ്രഹ്മാവ് വീണ്ടും അങ്ങയിൽ നിന്നും തന്നെ വേദങ്ങളെ പ്രാവിച്ചു മുമ്പിലത്തെ കല്പാത്തിനെപോലെ പ്രപഞ്ച സൃഷ്ടിയെ ചെയ്തു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 2/13
*************
സോƒയം ചതുര്യുഗസഹസ്രമിതാന്യഹാനി താവന്മിതാശ്ച രജനീർബഹുശോ നിനായ നിദ്രാത്യസൗ ത്വയി നിലീയ സമം സ്വസൃഷ്ടൈർ നൈമിത്തികപ്രളയമാഹുരതോƒസ്യ രാത്രിം
അർത്ഥം :-
*************
ആ ബ്രഹ്മദേവൻ ആയിരം ചതുർയുഗകാലംകൊണ്ട് ഗണിച്ച പകലുകളെയും ,അത്രതന്നെ കാലം കൊണ്ട് കണക്കാക്കപ്പെട്ട രാത്രികളെയും , വളരെ കഴിച്ചുകൂട്ടി ഇദ്ദേഹം തന്നാൽ സൃഷ്ടിക്കIപ്പെട്ട ചരാചരങ്ങളോടുകൂടി അങ്ങയിൽ ലയിച്ചിട്ടു നിദ്ര ചെയ്യുന്നു ,അതിനാൽ അദ്ദേഹത്തിന്റെ നിദ്ര സമയമായ രാത്രിയെ , നൈമിത്തികപ്രളയമെന്നു പറയുന്നു .
🌺🌺🌺🌺🌺🌺🌺
ശ്ലോകം :- 3/13
*************
അസ്മാദൃശാം പുനരഹർമുഖകൃത്യതുല്യാം സൃഷ്ടിം കരോത്യനുദിനം സ ഭവത്പ്രസാദാത് പ്രാഗ്ബ്രഹ്മകൽപജനുഷാം ച പരായുഷാം തു സുപ്തപ്രബോധനസമാസ്തി തദാപി സൃഷ്ടിഃ
അർത്ഥം :-
************
ആ സൃഷ്ടാവ് പിന്നീട് ഞങ്ങളെപോലെയുള്ളവരുടെ പ്രഭാത കൃത്യങ്ങൾക്കു തുല്യമായ പ്രപഞ്ചസൃഷ്ടിയെ ദിവസംതോറും അങ്ങയുടെ അനുഗ്രഹം
കൊണ്ടു ചെയ്യുന്നു .മുമ്പുള്ള ബ്രഹ്മ
കല്പത്തിൽ ജനിച്ചവർക്കും ദീർകായുസുകളായ അപ്പോഴുള്ള സൃഷ്ടിയാവട്ടെ ഉറങ്ങി ഉണരുന്നതിനോട് തുല്യമായി ഭവിക്കുന്നു .
🌺🌺🌺🌺🌺🌺
ശ്ലോകം :- 4/13
****************
പഞ്ചാശദബ്ദമധുനാ സ്വവയോƒഋദ്ധരൂപം ഏകം പരാർദ്ധമതിവൃത്യ ഹി വർതതേƒസൗ തത്രാന്ത്യരാത്രിജനിതാങ്കഥയാമി ഭൂമൻ പശ്ചാദ്ദിനാവതരണേ ച ഭവദ്വിലാസാൻ
അർത്ഥം :-
************
ഇപ്പോൾ ഈ ബ്രഹ്മദേവൻ തനിക്കുള്ള ആയുസ്സിന്റെ പകുതി ഭാഗവും അമ്പതു സംവത്സരപ്രമാണവുമായ ഒരു പരാർദ്ധകാലത്തെ അതിക്രമിച്ചു സ്ഥിതിചെയ്യുന്നു എന്നത് പ്രസിദ്ധമാണല്ലോ അല്ലെ ഭഗവൻ !.അതിൽ ഒടുവിലത്തെ രാത്രിയിൽ ഉണ്ടായതും പിറ്റേന്ന് പ്രഭാദത്തിൽ സംഭവിച്ചതുമായ അങ്ങയുടെ ലീലാവിലാസങ്ങളെ ഞാൻ വർണിച്ചു പറയാം ..
🌺🌺🌺🌺🌺🌺
ശ്ലോകം :- 5/13
*************
ദിനാവസാനേƒഥ സരോജയോനിഃ സുഷുപ്തികാമസ്ത്വയി സന്നിലില്യേ ജഗന്തി ച ത്വജ്ജഠരം സമീയു- സ്തദേദമേകാർണവമാസ വിശ്വം
അർത്ഥം :-
************
അനന്തരം പങ്കജോത്ഭവനായ ബ്രഹ്മാവ് കഴിഞ്ഞ പകലിന്റെ അവസാനത്തിൽ വിശ്രമിക്കുവാനാഗ്രഹിക്കുന്നവനായി നിന്തിരുവടിയിൽ വഴിപോലെ ചേർന്നു ലയിച്ചു .പ്രപഞ്ചം മുഴുവനും അങ്ങയുടെ ഉദരത്തെ പ്രാവിച്ചു അപ്പോൾ ഈ ജഗത് മുഴുവൻ ജലമയമായി ഭവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 6/13
**************
തവൈവ വേഷേ ഫണിരാജ ശേഷേ ജലൈകശേഷേ ഭുവനേ സ്മ ശേഷേ ആനന്ദസാന്ദ്രാനുഭവസ്വരൂപഃ സ്വയോഗനിദ്രാപരിമുദ്രിതാത്മാ
അർത്ഥം :-
***********
ലോകം ജലമാത്രസെഷമായിത്തീർണപ്പോൾ ആനന്ദത്തിന്റെ പരിപൂർണ്ണമായ അനുഭവമാകുന്ന സ്വരൂപത്തോടുകൂടിയ നിന്തിരുവടി തന്റെ യോഗനിദ്ര കൊണ്ടടയാളപ്പെട്ട രൂപവിഭവത്തോടു
കൂടിയവനായിട്ടു അങ്ങയുടെ തന്നെ സ്വരൂപാനന്ദരമായിരിക്കുന്ന സര്വ
സ്രേഷ്ടനായ ആദിശേഷനിൽ ശയിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 7/13

കാലാഖ്യശക്തിം പ്രലയാവസാനേ പ്രബോധയേത്യാദിശതാ കിലാദൗ
ത്വയാ പ്രസുപ്തം പരിസുപ്തശക്തി-
വ്രജേന തത്രാഖിലജീവധാംനാ
അർത്ഥം :-
************
ആ സർപ്പസായനന്തിന്റെ പ്രളയാരംഭകാലത് തന്നിൽ പ്രസാന്തമായി ലയിച്ചുകിടക്കുന്ന സക്തിസാമൂഹങ്ങളോടുകൂടിയവനും, സകല ജീവാത്മാക്കൾക്കും വിശ്രമസമാനവും,
"പ്രളയത്തിന്റെ അവസാനത്തിൽ എന്നെ ഉണർത്തുക"എന്നിങ്ങനെ കാലം എന്ന
പേരായ സ്വന്തം സക്തിയോട് കല്പിച്ചവനുമായ,നിന്തിരുവടിയാൽ
യോഗനിദ്ര ചെയ്യപ്പെട്ടപ്പോൾ.
🌺🌺🌺🌺🌺🌺
ശ്ലോകം :- 8 /13
***************
ചതുര്യുഗാണാം ച സഹസ്രമേവം
ത്വയി പ്രസുപ്തേ പുനരദ്വിതീയേ കാലാഖ്യശക്തിഃ പ്രഥമപ്രബുദ്ധാ പ്രാബോധയത്ത്വാം കില വിശ്വനാഥ
അർത്ഥം :-
************
ജഗദീശ്വര ! ഏകാകിയായ നിന്തിരുവടി ഒരായിരം ചതുറയുഗകാലം മുഴുവൻ ഈ വിധത്തിൽ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ പിന്നെ ( പ്രളയവസാനത്തിൽ ) എന്നറിയപ്പെടുന്ന ശക്തി ആദ്യം ഉണർന്നിട്ടു അങ്കയെയും ഉണർത്തിയത്രെ.
🌺🌺🌺🌺🌺🌺
ശ്ലോകം :- 9/13
**************
വിബുധ്യ ച ത്വം ജലഗർഭശായിൻ വിലോക്യ ലോകാനഖിലാൻപ്രലീനാൻ തേഷ്വേവ സൂക്ഷ്മാത്മതയാ നിജാന്തഃ സ്ഥിതേഷു വിശ്വേഷു ദദാഥ ദൃഷ്ടിം
അർത്ഥം :-
***********
കാരണ ജലത്തിന്റെ മദ്യഭാഗത്തു പള്ളിക്കുറിച്ചുകൊള്ളുന്ന ഭഗവൻ! നിന്തിരുവടി ഉണർന്ന ഉടനെ എല്ലാ ലോകങ്ങളേയും തന്നിൽ ലയം പ്രാവിച്ചിരിക്കുന്നതായി കണ്ടു സൂക്ഷ്മസ്വരൂപത്തോടുകൂടി തന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ആ ലോകങ്ങളിൽ തന്നെ ദൃഷ്ടിയെ വിക്ഷേപിച്ചു (കടാക്ഷിച്ചു).
🌺🌺🌺🌺🌺🌺
ശ്ലോകം :- 10/13
***************
തതസ്ത്വദീയാദയി നാഭിരന്ധ്രാ-
ദുദഞ്ചിതം കിഞ്ചന ദിവ്യപദ്മം നിലീനനിശ്ശേഷപദാർത്ഥമാലാ സങ്ക്ഷേപരൂപം മുകുലായമാനം
അർത്ഥം :-
************
ഹേ ഭഗവൻ!,അനന്തരം അങ്ങയുടെ നാഭിരസ്യത്തിൽനിന്നു നിന്തിരുവടിയിൽ തന്നെ ലയിച്ചുകിടക്കുന്ന എല്ലാ പദാർത്ഥങ്ങളുടെയും ബീജരൂപമായി മൊട്ടിന്റെ ആകൃതിയിലുള്ള ഒരു ദിവ്യമായ താമരപ്പൂവ് പൊങ്ങിപുറപ്പെട്ടു..
🌺🌺🌺🌺🌺🌺
ശ്ലോകം :-11/13
***************
തദേതദംഭോരുഹകുഡ്മളം തേ കളേബരാത്തോയപഥേ പ്രരൂഢം ബഹിർനിരീതം പരിതഃ സ്ഫുരദ്ഭിഃ സ്വധാമഭിർദ്ധ്വാന്തമലം ന്യകൃന്തത്
അർത്ഥം :-
************
നിന്തിരുവടിയുടെ തിരുമേനിയിൽ നിന്നു ജലമാർഗ്ഗത്തിൽ മുളച്ചുപൊങ്ങിയ,
അങ്ങിനെയുള്ള ഈ താമരമൊട്ടു, ക്രമേണ പുറത്തേക്കു പുറപ്പെട്ടതായി ചുറ്റും പ്രകാശിച്ചു കൊണ്ടിരുന്ന സ്വതേജസു
കൊണ്ടു ഇരുളിന്റെ നിശ്ശേഷം നശിപ്പിച്ചു .
🌺🌺🌺🌺🌺🌺
ശ്ലോകം :-12/13
***************
സംഫുല്ലപത്രേ നിതരാം വിചിത്രേ തസ്മിൻഭവദ്വീര്യധൃതേ സരോജേ സ പദ്മജന്മാ വിധിരാവിരാസീത് സ്വയംപ്രബുദ്ധാഖിലവേദരാശിഃ
അർത്ഥം :-
*************
നല്ലപോലെ വികസിച്ചു ഇതാളുകളോടു
കൂടിയതും,ഏറ്റവും വിചിത്രമായിരിക്കുന്നതും,
അങ്ങയുടെ യോഗസക്തിയാൽ ധരിക്കപ്പെട്ടിരിക്കുന്നതുമായ,ആ താമരപൂവിൽ തന്നെത്താൻ ബുദ്ധിയിൽ തെളിഞ്ഞുതുടങ്ങിയ എല്ലാ വേദസമൂഹങ്ങളോടുകൂടിയ പങ്കാജോത്ഭവനായ ആ ബ്രഹ്മാവ് ആവിര്ഭവിച്ചു .
🌺🌺🌺🌺🌺🌺
ശ്ലോകം :-13/13
**************
അസ്മിൻപരാത്മൻ നനു പദ്മകൽപേ ത്വമിത്ഥമുത്ഥാപിതപദ്മയോനിഃ
അനന്തഭൂമാ മമ രോഗരാശിം
നിരുന്ധി വാതാലയവാസ വിഷ്ണോ
അർത്ഥം :-
***********
പരമാനന്ദസ്വരൂപിയായി സര്വവ്യാപിയായിരിക്കുന്ന, ഗുരുവായൂർ വാസിൻ! ഈ പദ്മമെന്ന കൾപ്പത്തിൽ ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട ബ്രഹ്മാവിനോടുകൂടിയവനും,,അളവറ്റ മഹിമയോടുകൂടിയവനുമായ, നിന്തിരുവടി തന്നെ എന്റെ വ്യാധികളെയെല്ലാം നിവാരണം ചെയ്യേണമേ ...
🌻🌻🌻🌻🌻🌻🌻🌻
ശ്രീമദ് നാരായണീയം പ്രളയവർണ്ണനവും ജഗത് സൃഷ്ടിപ്രകാരവർണ്ണനവും എന്ന എട്ടാം ദശകം സമാപ്തം .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
No comments:
Post a Comment