Saturday, December 19, 2020

ശ്രീമദ് നാരായണീയം ദശകം 97

ഉത്തമഭക്തിപ്രാർത്ഥന വർണ്ണനവും

ഉത്തമഭക്തിപ്രാർത്ഥനയും,

മാർക്കണ്ഡേയകഥയും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏



ശ്ലോകം :- 97 / 1
*****************
ത്രൈഗുണ്യാദ്ഭിന്നരൂപം ഭവതി ഹി ഭുവനേ ഹീനമദ്ധ്യോത്തമം യത്‌- ജ്ഞാനം ശ്രദ്ധാ ച കർതാ വസതിരപി സുഖം കർമ ചാഹാരഭേദാഃ ത്വത്ക്ഷേത്രത്വന്നിഷേവാദി തു യദിഹ പുനസ്ത്വത്പരം തത്തു സർവം പ്രാഹുർനൈർഗുണ്യനിഷ്ഠം തദനുഭജനതോ മങ്ക്ഷു സിദ്ധോ ഭവേയം
അർത്ഥം :-
***********
ഈ ലോകത്തിൽ ജ്ഞാനവും ശ്രദ്ധയും വാസസ്ഥാനവും സുഖവും കർമ്മവും ആഹാരദേഹങ്ങളുമായ യാതൊരു അവയെല്ലാം ത്രിഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നുവയാകയാൽ ദീനരൂപത്തോടുകൂടിയവയും നീചമോ , മധ്യമോ,ഉത്തമമോ ആയിട്ടുമായി ഉരിക്കുന്നതു . എന്നാൽ ഈ ലോകത്തിൽ തന്നെ അങ്ങയുടെ ക്ഷേത്രങ്ങൾ അങ്ങയുടെ തൃപ്പാദ ഭജനം മുതലായി നിന്തിരുവടിയെ സംഭന്ധിച്ചവ യാതൊന്നുമുണ്ടോ , അവയെല്ലാം ത്രിഗുണങ്ങളുടെ സമ്പർക്കം ആവേശമില്ലാത്ത വയുമാണെന്നു പറയപ്പെട്ടിരിക്കുന്നു .അതിനെ ഇടവിടാതെ സേവിക്കുന്നതുകൊണ്ടു അതിവേഗത്തിൽ ഞാൻ സിദ്ധനായിത്തീർന്നുകൊള്ളാം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 2
*****************
ത്വയ്യേവ ന്യസ്തചിത്തഃ സുഖമയി വിചരൻസർവചേഷ്ടാസ്ത്വദർത്ഥം ത്വദ്ഭക്തൈസ്സേവ്യമാനാനപി ചരിതചരാനാശ്രയൻ പുംണ്യദേശാൻ ദസ്യൗ വിപ്രേ മൃഗാദിഷ്വപി ച സമമതിർമുച്യമാനാവമാന- സ്പർദ്ധാസൂയാദിദോഷഃ സതതമഖിലഭൂതേഷു സംപൂജയേ ത്വാം
അർത്ഥം :-
************
ഹേ ഭഗവാനെ ! നിന്തിരുവടിയിൽ സമർപ്പിച്ച മനസ്സോടു കൂടിയവനായിത്തന്നെ അതുകൊണ്ടുണ്ടാവുന്ന മന:സുഖത്തോടുകൂടി സഞ്ചരിക്കുന്നവനായി എല്ലാ കർമങ്ങളെയും നിന്തിരുവടിക്കുവേണ്ടി ചെയ്‌യുന്നവനായി,നിന്തിരുവടിയുടെ ഭക്തമാരാൽ സേവിക്കപ്പെടുന്നവയും എന്നല്ല മുമ്പ് സേവിക്കപ്പെട്ടിരുന്നവയുമായ പുണ്യദേശങ്ങളെ ആശ്രയിച്ചുകൊണ്ടും കള്ളനിലും സ്നേഹിതനിലും മൃഗങ്ങൾ മുതലായ തിർയ്യക്കുകളിലും തുല്യബുദ്ധിയോടു കൂടിയവനായി അവമാനം,ദേഷ്യം ,അസൂയ മുതലായ ദോഷങ്ങളെ ഉപേക്ഷിച്ചവനായി എല്ലാസമയവും എല്ലാ പ്രാണികളിലും നിന്തിരുവടിയെ സങ്കൽപ്പിച്ചു പൂജിച്ചുകൊള്ളാം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 3
******************
ത്വദ്ഭാവോ യാവദേഷു സ്ഫുരതി ന വിശദം താവദേവം ഹ്യുപാസ്തിം കുർവന്നൈകാത്മ്യബോധേ ഝടിതി വികസതി ത്വന്മയോഹം ചരേയം ത്വദ്ധർമസ്യാസ്യ താവത്കിമപി ന ഭഗവൻ പ്രസ്തുതസ്യ പ്രണാശ- സ്തസ്മാത്സർവാത്മനൈവ പ്രദിശ മമ വിഭോ ഭക്തിമാർഗം മനോഝം
അർത്ഥം :-
************
ഹേ ഭഗവാനെ ! മുൻപറഞ്ഞവയിൽ ഏതുവരെക്കും നിന്തിരുവടിയുടെ ഭാവം ബ്രഹ്മബുദ്ധി സ്പഷ്ടമായി പ്രകാശിക്കുന്നില്ലയോ അതുവരേക്കും ഇപ്പ്രകാരംതന്നെ സങ്കല്പിച്ചു ഉപാസന ചെയ്തുകൊണ്ട് എല്ലാവറ്റിലും കാണപ്പെടുന്ന ആത്മാവ് ഒന്നാണെന്ന ജ്ഞാനം ഉണ്ടാവുമ്പോൾ ഞാൻ ഭഗവന്മയനായി ത്തന്നെ സഞ്ചരിക്കാം .അതുവരെ തുടങ്ങിവെക്കപ്പെട്ട ഈ ഭാഗവത ധർമത്തിനു ഒട്ടുംതന്നെ നാശം സംഭവിക്കുന്നതല്ല . സർവ്വേശ്വരാ !അതുകൊണ്ടു എനിക്ക് അനുഭവവേദ്യമായ പ്രേമാക്തമായ ഭക്തിയോഗത്തെ സർവ്വപ്രകാരത്തിലും നൽകേണമേ !
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 4
*****************
തഞ്ചൈനം ഭക്തിയോഗം ദ്രഢയിതുമയി മേ സാധ്യമാരോഗ്യമായു- ഋദിഷ്ട്യാ തത്രാപി സേവ്യം തവ ചരണമഹോ ഭേഷജായേവ ദുഗ്ധം മാർകണ്ഡേയോ ഹി പൂർവം ഗണകനിഗദിതദ്വാദശാബ്ദായുരുച്ചൈഃ സേവിത്വാ വത്സരം ത്വാം തവ ഭടനിവഹൈർദ്രാവയാമാസ മൃത്യും
അർത്ഥം :-
************
ഭഗവൻ ! അപ്രകാരമുള്ളതായ ഈ ഭക്തിയോഗത്തെ ദൃഢമാക്കുന്നതിനു എനിക്ക് ആയുസ്സും ആരോഗ്യവും സാധിക്കേണ്ടതായിരിക്കുന്നു .എന്നാൽ ഭാഗ്യംകൊണ്ടു ഈ വിഷയത്തിലും മരുന്നിനു പാലെന്നപോലെ നിന്തിരുവടിയുടെ കാലടികളാണ് സേവിക്കപ്പെടേണ്ടതായിരി ക്കുന്നതു. പണ്ട് ജോത്സ്യന്മാരാൽ അനുമാനിച്ചു പറയപ്പെട്ട പന്ത്രണ്ടു വയസ്സുവരെയുള്ള ആയുസ്സോടുകൂടിയ മാർക്കണ്ഡേയന് ഒരു സംവത്സരകാലം നിന്തിരുവടിയെ അതിതീവ്രമായ തപസ്സുകൊണ്ടു ഉപാസിച്ചിട്ടു യമനെ നിന്തിരുവടിയുടെ ഭൂതന്മാരെക്കൊണ്ട് ഓടിച്ചുകളഞ്ഞു .
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 5
******************
മാർകണ്ഡേയശ്ചിരായുസ്സ ഖലു പുനരപി ത്വത്പരഃ പുഷ്പഭദ്രാ- തീരേ നിന്യേ തപസ്യന്നതുലസുഖരതിഃ ഷട്‌ തു മന്വന്തരാണി ദേവേന്ദ്രസ്സപ്തമസ്തം സുരയുവതിമരുന്മന്മഥൈർമോഹയിഷ്യൻ യോഗോഷ്മപ്ലുഷ്യമാണൈർന തു പുനരശകത്ത്വജ്ജനം നിർജയേത്‌ കഃ
അർത്ഥം :-
************
ദീർകായുസ്സായ ആ മാർക്കണ്ഡേയനാവട്ടെ വീണ്ടും നിസ്തുല്യമായ പരമാനന്ദരസത്തിൽ സഖ്യത്തോടുകൂടിയവനായി നിന്തിരുവടിയുടെ ഭജനത്തിൽ തല്പരനായി പുഷ്പാഭദ്രയെന്ന നദിയുടെ തീരത്തിൽ തപസ്സു ചെയ്തുകൊണ്ട് ആറുമന്വന്തരകാലം കഴിച്ചുകൂട്ടി .ഏഴാമത്തെ മന്വന്തരത്തിൽ ദേവേന്ദ്രനു അദ്ദേഹത്തെ അപ്സര സ്ത്രീകളെ കൊണ്ടും മലയാനിലനെ കൊണ്ടും കാമദേവനെക്കൊണ്ടും മോഹിപ്പിച്ചുനോക്കിയെങ്കിലും യോഗാഗ്നികൊണ്ടു ദഹിപ്പിക്കപ്പെട്ടവരായ അവരാൽ അതിനൊന്നും സാധിച്ചില്ല . അങ്ങയുടെ ഭക്തനെ ആരു ജയിക്കും ?
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 6
*****************
പ്രീത്യാ നാരായണാഖ്യസ്ത്വമഥ നരസഖഃ പ്രാപ്തവാനസ്യ പാർശ്വം തുഷ്ട്യാ തോഷ്ടൂയമാനഃ സ തു വിവിധവരൈർലോഭിതോ നാനുമേനേ ദ്രഷ്ടും മായാം ത്വദീയാം കില പുനരവൃണോദ്ഭക്തി തൃപ്താന്തരാത്മാ മായാദുഃഖാനഭിജ്ഞസ്തദപി മൃഗയതേ നൂനമാശ്ചര്യഹേതോഃ
അർത്ഥം :-
************
അനന്തരം നാരായണൻ എന്ന തിരുനാമത്തോടുകൂടിയ നിന്തിരുവടി നരനോടുകൂടി സന്തുഷ്ടനായി അദ്ദേഹത്തിൻറെ സമീപത്തേക്കു ചെന്നു, സന്തോഷത്തോടുകൂടി സ്തോത്രം ചെയ്തുകൊണ്ടിരുന്ന ആ മാർക്കണ്ഡേയൻ ആവട്ടെ പല വരങ്ങളെക്കൊണ്ടും പ്രലോഭിക്കപ്പെട്ടുവെങ്കിലും അവയൊന്നും സ്വീകരിച്ചില്ല . എങ്കിലും പിന്നീട് ഭക്തികൊണ്ടു സംതൃപ്തമായ ആത്മാവോടുകൂടിയവനായി നിന്തിരുവടിയുടെ മായാശക്തിയെ കാണേണമെന്നറിവാനുള്ള കൗതുകം കൊണ്ടു അതിനെക്കൂടി ആഗ്രഹിച്ചുവത്രെ .
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 7
****************
യാതേ ത്വയ്യാശു വാതാകുലജല ദഗളത്തോയപൂർണാതിഘൂർണ- ത്സപ്താർണോരാശി മഗ്നേ ജഗതി സ തു ജലേ സംഭ്രമന്വർഷകോടീഃ ദീനഃ പ്രൈക്ഷിഷ്ട ദൂരേ വടദലശയനം കഞ്ചിദാശ്ചര്യബാലം ത്വാമേവ ശ്യാമളാംഗം വദനസരസി ജന്യസ്തപാദാംഗുലീകം
അർത്ഥം :-
************
നിന്തിരുവടി ദൃഷ്ടിയിൽനിന്നു മറഞ്ഞപ്പോൾ പൊടുന്നവേ, ലോകം കാറ്റുകൊണ്ടു ചിതറിയ കാർമേഘത്തിൽനിന്നു പൊഴിഞ്ഞുവീഴുന്ന ജലധാരകൊണ്ട് നിറഞ്ഞ കരകവിഞ്ഞുയർന്നു പൊങ്ങിയ സപ്തസമുദ്രങ്ങളിൽ മുങ്ങിയപ്പോൾ ആ മാർക്കണ്ഡേയനാവട്ടെ ആ പ്രളയകാല ജലത്തിൽ ഒരുകോടി വർഷകാലം ചുറ്റിയുഴഞ്ഞു ഏറ്റവും ദീനനായി ആലിലയിൽ ശയിച്ചു കൊണ്ടിരിക്കുന്നവനും നീലവർണ്ണത്തോടുകൂടിയവനും വദനകമലത്തിൽ ചെയ്ക്കപ്പെട്ട കാല്പെരുവിരലോടുകൂടിയവനും ആയ ഒരു അദ്ബുതശിശുവായിരുന്ന നിന്തിരുവടിയെ തന്നെ ദൂരത്തിൽ ദർശിച്ചു .
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 8
*****************
ദൃഷ്ട്വാ ത്വാം ഹൃഷ്ടരോമാ ത്വരിതമഭിഗതഃ സ്പ്രഷ്ടുകാമോ മുനീന്ദ്രഃ ശ്വാസേനാന്തർനിവിഷ്ടഃ പുനരിഹ സകലം ദൃഷ്ടവാൻ വിഷ്ടപൗഘം ഭൂയോപി ശ്വാസവാതൈർബഹിരനുപതിതോ വീക്ഷിതസ്ത്വത്കടാക്ഷൈ- ഋമോദാദാശ്ലേഷ്ടു കാമസ്ത്വയി പിഹിതതനൗ സ്വാശ്രമേ പ്രാഗ്വദാസീത്‌
അർത്ഥം:-
************
ആ മാർക്കണ്ഡേയ മഹർഷി കീശോര ഭാവത്തിലുള്ള നിന്തിരുവടിയെ കണ്ടിട്ട് രോമാഞ്ചത്തോട് കൂടിയവനായി ആ പൂമേനിയെ സ്പർശ്ശിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അതിവേഗത്തിൽ അടുത്തേക്ക് വന്നസമയം ശ്വാസവായുവിൽകൂടി അകത്തേക്ക് പ്രവേശിക്കേപ്പെട്ടു അനന്തരം ഇവിടെ എല്ലാ ഭുവനസമൂഹങ്ങളെയും കണ്ടു വീണ്ടും നിശ്വാസവായുവിൽകൂടി പുറത്തേക്കു തെറിച്ചുവീണു നിന്തിരുവടിയുടെ കടാക്ഷങ്ങളാൽ തൃക്കൺ പാർക്കപ്പെട്ടവനായി സന്തോഷത്തോടെ ആ ബാലരൂപത്തെ ആലിംഗനം ചെയ്യുന്നതിനു ആഗ്രഹിക്കുന്നവനായ അദ്ദേഹം നിന്തിരുവടി രൂപത്തെ മറച്ചപ്പോൾ തൻറെ ആശ്രമത്തിൽ പഴയപോലെ ധ്യാനയോഗനിഷ്ഠനായി സ്ഥിതിചെയ്യുകയും ചെയ്തു .
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 9
*****************
ഗൗര്യാ സാർദ്ധം തദഗ്രേ പുരഭിദഥ ഗതസ്ത്വത്പ്രിയപ്രേക്ഷണാർത്ഥീ സിദ്ധാനേവാസ്യ ദത്ത്വാ സ്വയമയമജരാമൃത്യുതാദീൻ ഗതോഭൂത്‌ ഏവം ത്വത്സേവയൈവ സ്മരരിപുരപി സ പ്രീയതേ യേന തസ്മാ- ന്മൂർത്തിത്രയ്യാത്മകസ്ത്വം നനു സകലനിയന്തേതി സുവ്യക്തമാസീത്‌
അർത്ഥം :-
************
അനന്തരം പൂര വൈരിയായ ശ്രീപരമേശ്വരൻ നിന്തിരുവടിയുടെ ഭക്തനെ കാണുന്നതിനായി പാർവതി ദേവിയോടുകൂടി അദ്ദേഹത്തിൻറെ മുന്നിൽ എഴുന്നെള്ളിയരുളി. ഇദ്ദേഹത്തിനു തന്നെത്താൻ വന്നു ചേർന്നിരിക്കുന്നതായ വാർദ്ധക്യ മരണാദികളില്ലാതിരിക്കുക എന്ന അവസ്ഥകളെ ഇദ്ദേഹവും അനുഗ്രഹിച്ചരുളിയിട്ടു തിരിച്ചു പോയി .യാതൊരു നിന്തിരുവടിയുടെ ഉപാസനകൊണ്ട് ആ ശ്രീശങ്കരനുംകൂടി ഇപ്രകാരം പ്രീതനായിത്തീർന്നുവോ അതുകൊണ്ടുതന്നെ നിന്തിരുവടി ത്രിമൂർത്തി സ്വരൂപനാണെന്നും സർവേസ്വരനാണെന്നുമുള്ളതു സ്പഷ്ടമായിരിക്കുന്നുവല്ലോ.
🌻🌺🌻🌺🌻🌺
ശ്ലോകം :- 97 / 10
******************
ത്ര്യംശേ സ്മിൻസത്യലോകേ വിധിഹരിപുരഭിന്മന്ദിരാണ്യൂർദ്ധ്വമൂർദ്ധ്വം തേഭ്യോപ്യൂർദ്ധ്വം തു മായാവികൃതിവിരഹിതോ ഭാതി വൈകുണ്ഠലോകഃ തത്ര ത്വം കാരണാംഭസ്യപി പശുപകുലേ ശുദ്ധസത്ത്വൈകരൂപീ സച്ചിദ്ബ്രഹ്മാദ്വയാത്മാ പവനപുരപതേ പാഹി മാം സർവരോഗാത്‌
അർത്ഥം:-
************
മൂന്നുവിഭാഗത്തോടുകൂടിയ ഈ സത്യാ ലോകത്തിൽ ഒന്നിന് മേലെ മറ്റൊന്നായി ബ്രഹ്‌മാവ്‌,വിഷ്ണു ,മഹേശ്വരൻ എന്നിവരുടെ വാസസ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു .സാക്ഷാൽ വൈകുണ്ഠ ലോകമാവട്ടെ,മായാവികാരങ്ങളോട് കൂടാത്തതും മുൻപറഞ്ഞ സത്യലോക വിഭാഗങ്ങൾക്കും ഉപരിഭാഗത്തിലായും പ്രകാശിക്കുന്നു .അവിടെ കാരണജലത്തിലും ഗോകുലത്തിലും നിന്തിരുവടി ശുദ്ധസാത്വിക സ്വരൂപത്തോടു കൂടിയവനായും ,സച്ചിദാനന്ദ ബ്രഹ്മത്തിനു അദീനനായും വിളങ്ങുന്ന ഹേ വാതാലയേശ ! എല്ലാ രോഗങ്ങളിൽനിന്നും എന്നെ രക്ഷിക്കേണമേ .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ഉത്തമഭക്തി
പ്രാർത്ഥനവർണ്ണണം എന്ന തൊണ്ണൂറ്റി
ഏഴാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment