Saturday, December 19, 2020

ശ്രീമദ് നാരായണീയം ദശകം 99

ഭഗവൻ മഹിമാനുവർണ്ണനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 99 / 1
******************
വിഷ്ണോർവീര്യാണി കോ വാ കഥയതു ധരണേഃ കശ്ച രേണൂന്മിമീതേ യസ്യൈവാങ്ഘ്രിത്രയേണ ത്രിജഗദഭിമിതം മോദതേ പൂർണസമ്പത്‌ യോസൗ വിശ്വാനി ധത്തേ പ്രിയമിഹ പരമം ധാമ തസ്യാഭിയായാം തദ്ഭക്താ യത്ര മാദ്യന്ത്യമൃതരസമരന്ദസ്യ യത്ര പ്രവാഹഃ
അർത്ഥം :-
************
മൂന്നു കാലടികാൽകൊണ്ടുതന്നെ ,മൂന്നു ലോകവും അളക്കപ്പെട്ടനായി നിറഞ്ഞ ഐശ്വര്യത്തോടു കൂടിയതായി പരിലസിക്കുന്നുവോ യാതൊരു അദ്ദേഹം സമസ്ത പ്രപഞ്ചത്തെയും ഉള്ളിൽ ധരിച്ചുകൊണ്ടിരിക്കുന്നുവോ ,അപ്രകാരമുള്ള സകല വ്യാപിയായ വിഷ്ണുവിന്റെ പ്രതാപതിശയങ്ങളെ ആരാണ് കീത്തിക്കുന്നതു ? ഭൂമിയിലെ പൊ ആരാണ് എണ്ണിത്തീർള്ളുന്നതു യാതൊരിടത്തു അദ്ദേഹത്തിന്റെ ഭക്തന്മാർ പരമാനന്തരസം നുകർന്നുകൊണ്ടു മോദംകൊള്ളുന്നുവോ, യാതൊരിടത്തു മോക്ഷസുഖമാകുന്ന പൂന്തേനിന്റെ പ്രവാഹമുണ്ടോ , അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതും അതി സ്രേഷ്ടവുമായ ആ വൈകുണ്ഠ പദത്തെ ഇവിടെനിന്നുതന്നെ പ്രാപിക്കേണം.
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 2
*****************
ആദ്യായാശേഷകർത്രേ പ്രതിനിമിഷനവീനായ ഭർത്രേ വിഭൂതേ- ഋഭക്താത്മാ വിഷ്ണവേ യഃ പ്രദിശതി ഹവിരാദീനി യജ്ഞാർചനാദൗ കൃഷ്ണാദ്യം ജന്മ വാ മഹദിഹ മഹതോ വർണയേത്സോയമേവ പ്രീതഃ പൂർണോ യശോഭിസ്ത്വരിതമഭിസരേത്പ്രാപ്യമന്തേ
പദം തേ
അർത്ഥം :-
***********
ആദിപുരുഷനും സമസ്ത പ്രപഞ്ചത്തിന്റെയും കർത്താവും ,അനുനിമിഷം പുതിയ പുതിയ ഭാവങ്ങളെ പ്രാപിച്ചു കൊണ്ടിരിക്കുന്നവനും ഐശ്വര്യങ്ങൾക്കു അധീശ്വരന്മായിരിക്കുന്ന ഭഗവാൻ വിഷ്ണുവിനെ കൊണ്ട് യാതൊരുവൻ ഏറ്റവും ഭക്തിയോടു കൂടിയവനായി സമർപ്പിക്കുന്നുവോ , യാതൊരുവൻ മഹത്തായതിനെക്കാളും മഹത്വമേറിയ കൃഷ്ണാവതാരം മുതലായ ഭഗവദവതാരകഥകളെ വർണിച്ചു ഗാനം ചെയ്യുന്നുവോ അങ്ങിനെയുള്ളവൻ മാത്രമേ ഈ ലോകത്തിൽ മന:സമാധാനത്തോട് കൂടിയവനായി യശസ്സുകൊണ്ടു പരിപൂർണ്ണമായി അവസാനത്തിൽ പ്രാപിക്കുന്നതായ് നിന്തിരുവടിയുടെ പരമ പദത്തെ അതിവേഗത്തിൽ പ്രാപിക്കുന്നുള്ളു .
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 3
*****************
ഹേ സ്തോതാരഃ കവീന്ദ്രാസ്തമിഹ ഖലു യഥാ ചേതയധ്വേ തഥൈവ വ്യക്തം വേദസ്യ സാരം പ്രണുവത ജനനോപാത്തലീലാകഥാഭിഃ ജാനന്തശ്ചാസ്യ നാമാന്യഖിലസുഖകരാണീതി സങ്കീർതയധ്വം ഹേ വിഷ്ണോ കീർതനാദ്യൈസ്തവ ഖലു മഹതസ്തത്ത്വബോധം ഭജേയം
അർത്ഥം :-
**************
ഹേ സ്തോത്രം ചെയ്യുന്നവരായ കലിപുരുഷന്മാരെ! നിങ്ങൾ ഏതുവിധത്തിൽ അറിയുന്നുവോ അതുപോലെ അവതാര വിശേഷങ്ങളിലുള്ള ലീലാ കഥകളെകൊണ്ട് ഇവിടെ ആ പരമതവിനെ സ്തുതിക്കുവിൻ . വേദത്തിന്റെ സ്പഷ്ടമായ സാരാംശത്തെ അറിയുന്നവരായ നിങ്ങൾ ഈ ഭഗവാന്റെ തിരുനാമങ്ങളെ ഐഹിക്കു .
ആമുഷ്മികങ്ങളായ സമസ്ത സുഖങ്ങൾക്കും കാര്യമാണെന്ന് അറിഞ്ഞു സങ്കീർത്തനം ചെയ്യുവിൻ .അല്ലയോ ലോഖമെല്ലാം വ്യാപിച്ചു വിളങ്ങുന്ന പരമാനന്ദ സ്വരൂപിൻ! അതിനായി മഹിമയോടുകൂടിയ നിന്തിരുവടിയുടെ നാമസങ്കീർത്തങ്ങൾ കൊണ്ട് തന്നെ തത്വ ജ്ഞാനത്തെ പ്രാപിക്കുമാറാവേണമെ!.
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 4
*****************
വിഷ്ണോഃ കർമാണി സമ്പശ്യത മനസി സദാ യൈഃ സ ധർമാനബധ്നാ- ദ്യാനീന്ദ്രസ്യൈഷ ഭൃത്യഃ പ്രിയസഖ ഇവ ച വ്യാതനോത്ക്ഷേമകാരീ വീക്ഷന്തേ യോഗസിദ്ധാഃ പരപദമനിശം യസ്യ സമ്യക്പ്രകാശം വിപ്രേന്ദ്രാ ജാഗരൂകാഃ കൃതബഹുനുതയോ യച്ച നിർഭാസയന്തേ
അർത്ഥം :-
************
ആ ഭഗവാൻ ഏതു ധർമ്മങ്ങളെ ചേർത്തു കെട്ടിയുറപ്പിച്ചുവോ ,ഇദ്ദേഹം ദേവ ലോകത്തിപതിയായ ഇന്ദ്രന് കേവലം ഭൂതയാണെന്ന പോലെയും ഉറ്റമിത്തമെന്നതുപോലെയും ക്ഷേമത്തെ ചെയ്യുന്നവനായി യാതൊരു കർമ്മങ്ങളെ ചെയ്തുവോ,യോഗസിദ്ധി കൈവന്നിട്ടുള്ളവർ നല്ലപോലെ പ്രകാശിക്കുന്നതായ യാതൊരുവന്റെ സർവോത്കൃഷ്ടമായ സ്വരൂപത്തെ എപ്പോഴും കണ്ടുകൊണ്ടു നിര്വ്രതികൊള്ളുന്നുവോ യാതൊരു ദിവ്യരൂപത്തെ വേദവിത്തുക്കളായ ബ്രാഹ്മണ സ്രേഷ്ടന്മാർ ശ്രദ്ധയോടുകൂടിയവരായി ചെയ്യപ്പെട്ട പല സ്തുതികളോടു കൂടിയവരായി പ്രകാശിപ്പിച്ചു തരുന്നുവോ അപ്രകാരമുള്ള വിഷ്ണുവിന്റെ ആ വിധത്തിലുള്ള കർമ്മങ്ങളെ എല്ലാനേരത്തും മനസ്സിൽ കണ്ടുകൊടിരിക്കുവിൻ ..
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 5
*****************
നോ ജാതോ ജായമാനോപി ച സമധിഗതസ്ത്വന്മഹിമ്നോവസാനം ദേവ ശ്രേയാംസി വിദ്വാൻപ്രതിമുഹുരപി തേ നാമ ശംസാമി വിഷ്ണോ തം ത്വാം സംസ്തൗമി നാനാവിധനുതിവചനൈരസ്യ ലോകത്രയസ്യാ- പ്യൂർദ്ധ്വം വിഭ്രാജമാനേ വിരചിതവസതിം തത്ര വൈകുണ്ഠലോകേ
അർത്ഥം :-
**************
ഭഗവാനെ ഇതുവരെ ജനിച്ചിട്ടുള്ളവൻ നിന്തിരുവടിയുടെ മാഹാത്മ്യത്തിന്റെ അവസാനത്തെ മനസ്സിലാക്കിയിട്ടില്ല .ഇനി ജനിക്കുന്നവനും അറിയുവാൻ പോകുന്നില്ല .ഭഗവാൻ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ സ്രേയസമരങ്ങളാണെന്നു മനസ്സിലാക്കിയ ഞാൻ വീണ്ടും വീണ്ടും ഉച്ചരിച്ചുകൊള്ളുന്നു .ഈ മൂന്നു ലോഖങ്ങൾക്കും ഉപരിയായി പരിലസിച്ചുകൊണ്ടിരിക്കുന്ന ആ വൈകുണ്ഠലോകത്തിൽ അധിവസിച്ചുകൊണ്ടിരിക്കുന്ന അപ്രകാരമുള്ള നിന്തിരുവടിയെ പലവിധ സ്തുതിവചനങ്ങൾകൊണ്ട് ഞാൻ സ്തുതിച്ചുകൊള്ളുന്നു .
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 6
*****************
ആപഃ സൃഷ്ട്യാദിജന്യാഃ പ്രഥമമയി വിഭോ ഗർഭദേശേ ദധുസ്ത്വാം യത്ര ത്വയ്യേവ ജീവാ ജലശയന ഹരേ സംഗതാ ഐക്യമാപൻ തസ്യാജസ്യ പ്രഭോ തേ വിനിഹിതമഭവത്പദ്മമേകം ഹി നാഭൗ ദിക്പത്രം യത്കിലാഹുഃ കനകധരണിഭൃത്‌ കർണികം ലോകരൂപം
അർത്ഥം :-
*************
അല്ലയോ ഭഗവാനെ ! ലോകസൃഷ്ടിക്കുമുമ്പ് ഉണ്ടായിരുന്ന കാരണജലം നിന്തിരുവടിയെ ആദ്യം ഗർഭദേശത്തിൽ ധരിച്ചു ; ആ ജലമധ്യത്തിൽ സായനംചെയ്തു കൊണ്ടിരുന്ന ദേവ ! അപ്രകാരമുള്ള നിന്തിരുവടിയിൽ തന്നെ ജീവാത്മാക്കൾ ഒന്നിച്ചു ചേർന്നു ഐക്യത്തെ പ്രാപിച്ചു .അല്ലയോ പ്രഭോ ! ജനനദർമം ഇല്ലാത്തതായ ആ നിന്തിരുവടിയുടെ നാഭിയിലാവട്ടെ താമരപ്പൂവു നിക്ഷേപിക്കപ്പെട്ടതായി ഭവിച്ചു. യാതൊരു അതിനെ ദിക്കുകളാകുന്ന ഇരുളുകളോടും ,സ്വർണ്ണപർവ്വമായ മഹാമേരുവാകുന്ന കർണ്ണികയോടും , ലോഖസ്വരൂപമായിട്ടും ആണല്ലോ പറയുന്നത് .
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 7
******************
ഹേ ലോകാ വിഷ്ണുരേതദ്ഭവനമജനയത്തന്ന ജാനീഥ യൂയം യുഷ്മാകം ഹ്യന്തരസ്ഥം കിമപി തദപരം വിദ്യതേ വിഷ്ണുരൂപം നീഹാരപ്രഖ്യമായാപരിവൃതമനസോ മോഹിതാ നാമരൂപൈഃ പ്രാണപ്രീത്യൈകതൃപ്താശ്ചരഥ മഖപരാ ഹന്ത നേച്ഛാ മുകുന്ദേ
അർത്ഥം :-
*************
അല്ലയോ മഹാജനങ്ങളെ ! ഭഗവാൻ മഹാവിഷ്ണുവാണ് ഈ ലോകത്തെ ശ്രുതിട്ടീച്ചതു .ആ വശത്തു നിങ്ങൾ അറിയുന്നില്ല .നിങ്ങളുടെയും അകത്തു സ്ഥിതി ചെയ്യുന്നതും മേൽ പറയപ്പെട്ട സൃഷ്ടികർത്താവിൽ നിന്ന് ദീനമായതും നിർവചിക്കുവാൻ കഴിയാത്തതുമായ ഒരു വിഷ്ണു രൂപമുണ്ടല്ലോ അതിനെയും നിങ്ങൾ അറിയുന്നില്ല . മൂടൽ മഞ്ഞിന് തുല്യമായ മായയാൽ മറക്കപ്പെട്ട മനസ്സോടു കൂടിയവനും ,ഇന്ദ്രിയപ്രീതി കൊണ്ടുമാത്രം തൃപ്ത്തിപെടുന്നവരായി യജ്ഞ രൂപത്തിലുള്ള കാമ്യ കർമ്മങ്ങളിൽ തല്പരന്മാരായി കാലം കഴിക്കുന്നു .
മോക്ഷത്തെ നൽകുന്നതിൽ ഉത്സുകനായ ഭഗവാനിൽ ശ്രദ്ധയുമില്ല ,കഷ്ടം തന്നെ .
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 8
******************
മൂർദ്ധ്നാമക്ഷണാം പദാനാം വഹസി ഖലു സഹസ്രാണി സമ്പൂര്യ വിശ്വം തത്പ്രോത്ക്രമ്യാപി തിഷ്ഠൻപരിമിതവിവരേ ഭാസി ചിത്താന്തരേപി ഭൂതം ഭവ്യം ച സർവം പരപുരുഷ ഭവാൻ കിഞ്ച ദേഹേന്ദ്രിയാദി- ഷ്വാവിഷ്ടോപ്യുദ്ഗതത്വാദമൃതസുഖരസം ചാനുഭുങ്ക്ഷേ ത്വമേവ
അർത്ഥം :-
**************
അല്ലയോ പരമാത്മാവേ! നിന്തിരുവടി ശിരസ്സുകളുടെയും ,നേത്രങ്ങളുടെയും പാദങ്ങളുടെയും സഹസ്രങ്ങളെ ധരിച്ചു കൊണ്ടിരിക്കുകയാണല്ലോ .
ലോകം മുഴുവനും വ്യാപിച്ചും അതിനെ അതിക്രമിച്ചും സ്ഥിതി ചെയ്യുന്നവനാണെങ്കിലും വളരെ ചെറിയ സുഷിരത്തോടുകൂടിയ ഹൃദയാന്തർ ഭാഗത്തിലും പ്രകാശിച്ചു കൊണ്ടിരിക്കുന്നു . കഴിഞ്ഞു പോയതും വരുവാൻ പോകുന്നതുമായ സമസ്തവും നിന്തിരുവടി തന്നെയാണ് .അതുമല്ല ,ശരീരം ഇന്ദ്രിയങ്ങൾ മുതലായവയിൽ പ്രവേശിച്ചവനാണെങ്കിലും അവയോടു സംബന്ധം ഇല്ലാതിരിക്കുക നിമിത്തം പരമാനന്ദ സ്വരൂപ രസത്തേയും നിന്തിരുവടി തന്നെയാണല്ലോ അനുഭവിക്കുന്നത് .
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 9
*****************
യത്തു ത്രൈലോക്യരൂപം ദധദപി ച തതോനിർഗതാനന്തശുദ്ധ- ജ്ഞാനാത്മാ വർതസേ ത്വം തവ ഖലു മഹിമാ സോപി താവാങ്കിമന്യത്‌ സ്തോകസ്തേ ഭാഗ ഏവാഖിലഭുവനതയാ ദൃശ്യതേ ത്ര്യംശകൽപം ഭൂയിഷ്ഠം സാന്ദ്രമോദാത്മകമുപരി തതോ ഭാതി തസ്മൈ നമസ്തേ
അർത്ഥം :-
*************
ഹേ ദേവ ! ത്രൈലോക സ്വരൂപത്തെ ധരിച്ചിരിക്കുന്നവനാണെങ്കിലും അതിൽനിന്നു പുറത്തേക്കും വ്യാപിച്ചവനായി ശുദ്ധജ്ഞാന സ്വരൂപിയായി നിന്തിരുവടി പ്രസോപിക്കുന്നു എന്നുള്ള യാതൊരവസ്ഥയുണ്ടോ അതും നിന്തിരുവടിയുടെ മഹിമ തന്നെയാണല്ലോ. അല്ലാതെ പിന്നെ മറ്റെന്താണ് ; നിന്തിരുവടിയുടെ ചെറിയ ഒരു അംഗംമാത്രമാണ് സമസ്തപ്രപഞ്ച സ്വരൂപിയായി കാണപ്പെടുന്നത് . അതിൽവെച്ചു മൂന്നിരട്ടി എന്ന് പറയപ്പെടുന്നതും ഏറ്റവും വഞ്ചിച്ചതുമായ മറ്റേഭാഗം ,അതിനും മീതെയായി സാന്ദ്രാനന്ദാത്മകമായി പ്രകാശിച്ചു കൊണ്ടിരിക്കുന്നു .അപ്രകാരമുള്ള മഹിമാതിശയത്തോടുകൂടിയ നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 99 / 10
*******************
അവ്യക്തം തേ സ്വരൂപം ദുരധിഗമതമം തത്തു ശുദ്ധൈകസത്ത്വം വ്യക്തഞ്ചാപ്യേതദേവ സ്ഫുടമമൃതരസാംഭോധികല്ലോലതുല്യം സർവോത്കൃഷ്ടാമഭീഷ്ടാം തദിഹ ഗുണരസേനൈവ ചിത്തം ഹരന്തീം മൂർത്തിം തേ സംശ്രയേ
ഹം പവനപുരപതേ പാഹി മാം കൃഷ്ണ രോഗാത്‌
അർത്ഥം :-
***********
ഇന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാത്ത നിന്തിരുവടിയുടെ നിർഗുണ ബ്രഹ്മസ്വരൂപം വളരെയേറെ കസ്റ്റപ്പെട്ടുമാത്രം അറിയപ്പെടത്തക്കതായിട്ടാണിരിക്കുന്നതു .ശുദ്ധസത്വ മയമായിരിക്കുന്ന ആ സഗുണരൂപമാവട്ടെ വളരെ സ്പഷ്ടമായി കാണാവുന്നതുമാണ്; എന്നല്ല ഈ സഗുണസ്വരൂപം സ്പഷ്ടമായ പരമാനന്ദ രാസമാകുന്ന സമുദ്രത്തിന്റെ തിരമാലയോടു സമയമായിരിക്കുന്നു .ഏറ്റവും അഭികാമ്യമായിരിക്കുന്നതും ,ഗുണമാധുര്യം കൊണ്ടുതന്നെ മനസ്സിനെ വശീകരിക്കുന്നതുമായ നിന്തിരുവടിയുടെ അപ്രകാരമിരിക്കുന്ന സ്വരൂപത്തെ ഞാൻ ഇവിടെ ആശ്രയിച്ചുകൊള്ളുന്നു . ഹേ ഗുരുവായുപുരേശാ ! എന്നെ സകല രോഗങ്ങളിൽനിന്നും രക്ഷിക്കേണമേ ..
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ഭഗവൺ
മഹിമാനു വർണ്ണനം എന്ന
തൊണ്ണൂറ്റി ഒൻപതാം ദശകം സമാപ്തം .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ 

No comments:

Post a Comment