Saturday, December 19, 2020

ശ്രീമദ് നാരായണീയം ദശകം 98

നിഷ്കളബ്രഹ്മോ വാസനാവർണ്ണനം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 98 / 1
*****************
യസ്മിന്നേതദ്വിഭാതം യത ഇദമഭവദ്യേന ചേദം യ ഏത- ദ്യോസ്മാദുത്തീർണരൂപഃ ഖലു സകലമിദം ഭാസിതം യസ്യ ഭാസാ യോ വാചാം ദൂരദൂരേ പുനരപി മനസാം യസ്യ ദേവാ മുനീന്ദ്രാ നോ വിദ്യുസ്തത്ത്വരൂപം കിമു പുനരപരേ കൃഷ്ണ തസ്മൈ നമസ്തേ
അർത്ഥം :-
************
യാതൊരുവനിൽ ഈ ചരാചരാത്മകമായ പ്രപഞ്ചം ആരോപിക്കപ്പെട്ടിരിക്കുന്നുവോ യാതൊരുവനിൽ നിന്ന് ഈ പ്രപഞ്ചം ഉദ്ഭവിച്ചിരിക്കുന്നുവോ യാതൊരുവനോടു കൂടി ഇത് ഐക്യം പ്രാപിക്കുന്നുവോ യാതൊരുവൻ ഈ പ്രപഞ്ച രൂപിയായി കാണപ്പെടുന്നുവോ യാതൊരുവൻ ഈ പ്രപഞ്ചത്തിൽ നിന്ന് ഭിന്നമായ സ്വരൂപത്തോടു കൂടിയവനായിരിക്കുന്നുവോ , യാതൊരുവന്റെ തേജസ്സുകൊണ്ടു ഈ കാണുന്ന എല്ലാ പദാർത്ഥങ്ങളും പ്രകാശിക്കപ്പെടുന്നുവോ ,യാതൊരുവൻ വാക്കുകൾക്കും മനസ്സിനും വളരെ ദൂരത്തിൽ അപ്യാവ്യനായിരിക്കുന്നുവോ,യാതൊരുവന്റെ യദാർത്ഥ സ്വരൂപത്തെ ദേവന്മാരും , മഹർഷിമാരും അറിയുന്നില്ലയോ , മറ്റുള്ളവരുടെ കാര്യം പറയേണ്ടതുമില്ലയോ, അല്ലയോ ജഗന്മോഹനനായ കൃഷ്ണ !അപ്പ്രകാരമിരിക്കുന്നവനായ നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 2
****************
ജന്മാഥോ കർമ നാമ സ്ഫുടമിഹ ഗുണദോഷാദികം വാ ന യസ്മിൻ ലോകാനാമൂതേയ യഃ സ്വയമനുഭജതേ താനി മായാനുസാരീ ബിബ്രച്ഛക്തീരരൂപോപി ച ബഹുതരരൂപോവഭാത്യദ്ധുതാത്മാ തസ്മൈ കൈവല്യധാംനേ പരരസപരിപൂർണായ വിഷ്ണോ നമസ്തേ
അർത്ഥം:-
***********
എങ്ങും നിറഞ്ഞിരിക്കുന്ന ചിന്മയസ്വരൂപ ! ഇവിടെ യാതൊരുവനിൽ ജന്മമോ കർമ്മമോ നാമമോ ഗുണദോഷാദികളോ യദാർഥത്തിൽ ഇല്ലയോ ,യാതൊരുവൻ ലോകാനുഗ്രഹത്തിനു വേണ്ടി മായയെ അനുസരിച്ചുകൊണ്ടു ആ ജന്മ കർമാദികളെ തന്നതാണ് സ്വീകരിച്ചിരിക്കുന്നുവോ ജ്ഞാനൈശ്വരാദി ശക്തികളെ ധരിച്ചുകൊണ്ട് അരൂപിയാണെങ്കിലും പ്രലോഭിക്കുന്നുവോ മോക്ഷപ്രദനായി പരമാനന്ദ രസംകൊണ്ടു പരിപൂർണ്ണനായിരിക്കുന്ന അപ്രകാരമുള്ള നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 3
*****************
നോ തിര്യഞ്ചന്ന മർത്യം ന ച സുരമസുരം ന സ്ത്രിയം നോ പുമാംസം ന ദ്രവ്യം കർമ ജാതിം ഗുണമപി സദസദ്വാപി തേ രൂപമാഹുഃ ശിഷ്ടം യത്സ്യാന്നിഷേധേ സതി നിഗമശതൈർലക്ഷണാവൃത്തിതസ്തത്‌ കൃച്ഛ്രേണാവേദ്യമാനം പരമസുഖമയം ഭാതി തസ്മൈ നമസ്തേ.
അർത്ഥം :-
************
നിന്തിരുവടിയുടെ സ്വരൂപം പശു പക്ഷി മുതലായ തിര്യക്കുകളുടേതല്ല മനുഷ്യന്റേതല്ല ,ദേവൻറെയോ, അസുരൻറെയോ അല്ല ,സ്ത്രീയുടേതല്ല , പുരുഷന്റേതുമല്ലാ,, വസ്തു കർമ്മം , ജാതി ,ഗുണം എന്നിവയുടേതോ , സത്ത് അസത്തു ,എന്നിവയുടേതോ അല്ല ,എന്ന് പറയപ്പെടുന്നു .അങ്ങിനെയല്ല ഇങ്ങനെയല്ല എന്ന് എല്ലാം നിഷേധിക്കപ്പെടുമ്പോൾ എന്താണോ അവശേഷിക്കുന്നത് അപ്പ്രകാരമിരിക്കുന്ന നിന്തിരുവടി അനേകം ഉപനിഷദ്യാക്യങ്ങളെക്കൊണ്ടു ലക്ഷണാവൃത്തിരൂപത്തിൽ വളരെ പണിപ്പെട്ടിട്ടു അറിയപ്പെടുന്നതായി പരാമസുഖാത്മകനായി പ്രാകാശിക്കുന്നു . അപ്പ്രകാരമിരിക്കുന്ന നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 4
*****************
മായായാം ബിംബിതസ്ത്വം സൃജസി മഹദഹങ്കാരതന്മാത്രഭേദൈ- ഋഭൂതഗ്രാമേന്ദ്രിയാദ്യൈരപി സകലജഗത്സ്വപ്നസങ്കൽപകൽപം ഭൂയഃ സംഹൃത്യ സർവം കമഠ ഇവ പദാന്യാത്മനാ കാലശക്ത്യാ ഗംഭീരേ ജായമാനേ തമസി വിതിമിരോ ഭാസി തസ്മൈ നമസ്തേ
അർത്ഥം :-
************
മായയിൽ പ്രതിഫലിക്കപ്പെടുന്നവനായ നിന്തിരുവടി മഹത്വം അഹങ്കാരം , തന്മാത്രാഭേദങ്ങൾ എന്നിവയെ കൊണ്ടും പഞ്ചമഹാഭൂതങ്ങൾ, ഇന്ദ്രിയങ്ങൾ, എന്നിവയെക്കൊണ്ടും സ്വപ്നത്തിലെ സങ്കല്പത്തിനു തുല്യമായ ജഗതിനെയെല്ലാം സൃഷ്ടിക്കുന്നു .പിന്നീട് അമ്മ തന്റെ കാലുകളെ എണ്ണുന്നത് പോലെ കാലശക്തിയാകുന്ന ആത്മശക്തികൊണ്ടു എല്ലാത്തിനെയും തന്നിൽ അടക്കി പ്രകാശിച്ചു കൊണ്ടിരിക്കുന്നു.ഗംഭീരമായ ഇരുട്ട് സംഭവിക്കുമ്പോൾപോലും (സുശ്ചിതകാലത്തിൽ ) നിന്തിരുവടി താമസ്സിനോട് ലേശം സംബന്ധിക്കാതെ പ്രകാശിച്ചുകൊണ്ടു തന്നെയിരുന്നു . അപ്പ്രകാരമിരിക്കുന്ന നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 5
*****************
ശബ്ദബ്രഹ്മേതി കർമേത്യണുരിതി ഭഗവൻ കാല ഇത്യാലപന്തി ത്വാമേകം വിശ്വഹേതും സകലമയതയാ സർവഥാ കൽപ്യമാനം വേദാന്തൈര്യത്തു ഗീതം പുരുഷപരചിദാത്മാഭിധം തത്തു തത്ത്വം പ്രേക്ഷാമാത്രേണ മൂലപ്രകൃതിവികൃതികൃത്‌ കൃഷ്ണ തസ്മൈ നമസ്തേ
അർത്ഥം :-
************
ഹേ ലോകേശ ! അഖില ജഗന്മയനായതിനാൽ എല്ലാവിധത്തിലും സ്വരൂപകല്പനം ചെയ്യപ്പെടുന്നവയായ നിന്തിരുവടിയെ ഒരുവനെത്തന്നെ , സാന്ദ്രബ്രഹ്മമെന്നും കർമ്മമെന്നും പ്രപഞ്ചകാരണമായിട്ടും പറന്നുവരുന്നു . വേദാന്തങ്ങളിൽ യാതൊരു നിന്തിരുവടിയെ പുരുഷനെന്നും പരമാത്മാവെന്നും ചിത്രരൂപനെന്നും ആത്മസ്വരൂപനെന്നും പറയപ്പെട്ടിരിക്കുന്നു .ആ തത്വം തന്നെയാണ് ഈക്ഷണം മാത്രം കൊണ്ട് മൂല്യപ്രകൃതിയെയും അതിന്റെ കാര്യമായ വികാരങ്ങളെയും സൃഷ്ടിക്കുന്ന ഹി കൃഷ്ണ ! അപ്രകാരമുള്ള നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 6
******************
സത്ത്വേനാസത്തയാ വാ ന ച ഖലു സദസത്ത്വേന നിർവാച്യരൂപാ ധത്തേ യാസാവവിദ്യാ ഗുണഫണിമതിവദ്വിശ്വദൃശ്യാവഭാസം വിദ്യാത്വം സൈവ യാതാ ശ്രുതിവചനലവൈര്യത്കൃപാസ്യന്ദലാഭേ സംസാരാരണ്യസദ്യസ്ത്രുടനപരശുതാമേതി തസ്മൈ നമസ്തേ
അർത്ഥം:-
***********
സദ്ഭാവംകൊണ്ടോ ,അസദ്ഭാവംകൊണ്ടോ സദ്ഭാവം അസദ്ഭാവം എന്നിവയോടിടകലർന്നു കൊണ്ടോ നിശ്ചയമായിട്ടും നിര്വചിക്കുവാൻ കഴിയാത്തതായപോലെ കാണപ്പെടുന്നതായ എല്ലാ വസ്തുക്കളുടെയും പ്രതീതിയെ ഉണ്ടാക്കുന്നു .ആ അവിദ്യതന്നെ ആരുടെ കരുണാകടാക്ഷം ലപിക്കുമ്പോൾ ശ്രുതിവാക്യലേശങ്ങളെകൊണ്ട് ജ്ഞാനത്തെ പ്രാപിക്കുന്നതായി സംസാരമാകുന്ന വൻകാടിനെ ഉടനടി മുറിച്ചു നീക്കം ചെയ്യുന്നതിനുള്ള കോടാലിയായിത്തീരുന്നു .അപ്രകാരം ഇരിക്കുന്ന നിന്തിരുവടിക്കായി നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 7
*****************
ഭൂഷാസു സ്വർണവദ്വാ ജഗതി ഘടശരാവാദികേ മൃത്തികാവത്‌ തത്ത്വേ സഞ്ചിന്ത്യമാനേ സ്ഫുരതി തദധുനാപ്യദ്വിതീയം വപുസ്തേ സ്വപ്നദ്രഷ്ടുഃ പ്രബോധേ തിമിരലയവിധൗ ജീർണരജ്ജോശ്ച യദ്വദ്‌ വിദ്യാലാഭേ തഥൈവ സ്ഫുടമപി വികസേത്‌ കൃഷ്ണ തസ്മൈ നമസ്തേ
അർത്ഥം :-
************
ജഗത്സ്വരൂപമായ കൃഷ്ണ ! വാസ്തവ തത്വം ആലോചിക്കുമ്പോൾ ആഭരണങ്ങളിൽ സ്വർണം പോലെയും കുടം ശ്രാവം മുതലായവയിൽ മണ്ണുപോലെയും, നിന്തിരുവടിയുടെ അദീത്യമായിരിക്കുന്നആ സ്വരൂപം ഇപ്പോഴും ലോകത്തിൽ പ്രകാശിച്ചു കൊണ്ടുതന്നെയിരിക്കുന്നു . സ്വപ്നം കാണുന്നവനു ഉറക്കത്തിൽനിന്നു തരുമ്പോഴെന്നപോലെ ഇരുട്ടു നീങ്ങുമ്പോൾ ദ്രവിച്ച കയറ്റിനെ സംബന്ധിച്ച ഭ്രാന്തി നീങ്ങുന്നതെങ്ങിനെയോ അതുപോലെയും ജ്ഞാനം ലപിക്കുമ്പോൾ വളരെ നഷ്ടമായിത്തന്നെ പ്രകാശിക്കുന്നതായ അപ്രകാരമുള്ള പരബ്രഹ്മസ്വരൂപിയായ നിന്തിരുവടിക്കു നമസ്കാരം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 8
*****************
യദ്ഭീത്യോദേതി സൂര്യോ ദഹതി ച ദഹനോ വാതി വായുസ്തഥാന്യേ യദ്ഭീതാഃ പദ്മജാദ്യാഃ പുനരുചിതബലീനാ ഹരന്തേനുകാലം യേനൈവാരോപിതാഃ പ്രാങ്നിജപദമപി തേ ച്യാവിതാരശ്ച പശ്ചാത്‌ തസ്മൈ വിശ്വം നിയന്ത്രേ വയമപി ഭവതേ കൃഷ്ണ കുർമഃ പ്രണാമം
അർത്ഥം :-
************
ഭഗവാനെ !യാതൊരുവിധത്തിലുള്ള ഭയംകൊണ്ട് ആദിത്യൻ ഇരിക്കുന്നുവോ ,അഗ്നിയും ദഹനകർമ്മം നടത്തി ക്കൊണ്ടിരിക്കുന്നുവോ വായു വീശിക്കൊണ്ടിരിക്കുന്നുവോ ,അതുപോലെതന്നെ ബ്രഹ്‌മാവ്‌ മുതലായ ദേവന്മാരും മറ്റുള്ളവരും ആരിലുള്ള ഭയം നിമിത്തം ,കാലാകാലങ്ങളിൽ വിധിക്കപ്പെട്ടിരിക്കുന്ന പൂജാകർമ്മങ്ങളെ സ്വീകരിക്കുന്നുവോ അവർ ആദ്യമായിട്ട് അവരവരുടെ സ്ഥാനങ്ങളിൽ ആരാലാണോ നിയമിക്കപ്പെട്ടതു എന്നല്ല അനന്തരം അതിൽനിന്നു നീക്കം ചെയ്യപ്പെടുന്നതും ആരാലാണോ സമസ്ത പ്രപഞ്ചത്തെയും നിയന്ദ്രിക്കുന്നവനായ അപ്പ്രകാരമിരിക്കുന്ന നിന്തിരുവടിക്കു ഞങ്ങളും നമസ്കാരം ചെയ്യുന്നു .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 9
*****************
ത്രൈലോക്യം ഭാവയന്തം ത്രിഗുണമയമിദം ത്ര്യക്ഷരസ്യൈകവാച്യം ത്രീശാനാമൈക്യരൂപം ത്രിഭിരപി നിഗമൈർഗീയമാനസ്വരൂപം തിസ്രോവസ്ഥാ വിദന്തം ത്രിയുഗജനിജുഷം ത്രിക്രമക്രാന്തവിശ്വം ത്രൈകാല്യേ ഭേദഹീനം ത്രിഭിരഹമനിശം യോഗഭേദൈർഭജേ ത്വാം
അർത്ഥം :-
************
സത്വം ,രജസ്സ് ,തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടെയും മൂന്നക്ഷരങ്ങൾ അടങ്ങിയ "ഓം " എന്ന പ്രണവത്തിന്റെ മുഖ്യർത്ഥമായിരിക്കുന്ന ബ്രഹ്മ ,വിഷ്ണു മഹേശ്വരന്മാരായ മൂന്നു മൂർത്തികളുടെയും ഏകീഭവിച്ച തൃപ്പദത്തോടുകൂടിയവനും, ഋഗ്, യജ്ജസ് ,സാമം എന്ന മൂന്നു വേദങ്ങൾകൊണ്ടും കീർത്തിക്കപ്പെട്ട സ്വരൂപത്തോടുകൂടിയവനും ,ജാഗ്രത്,സ്വപ്നം ,ശുഷ്‌ചിത എന്ന മൂന്നു വസുക്കളെയും അറിയുന്നവനും , ത്രേത,ദ്വാരക കലിയുഗങ്ങളായ മൂന്നു കാലങ്ങളിലും അവതരിച്ചിട്ടുള്ളവനും ,മൂന്നടികളെ കൊണ്ട് ലോകങ്ങളെ മുഴുവനും അളന്നവനും , ഭൂതം ,ഭവിഷ്യത് വർത്തമാനം എന്ന മൂന്നു കാലങ്ങളിലും യാതൊരു ഭേദവുമില്ലാത്തവനുമായ ,നിന്തിരുവടി ഞാൻ കർമ്മം ജ്ഞാനം ഭക്തി എന്ന മൂന്നു യോഗങ്ങളെക്കൊണ്ടും എല്ലാനേരത്തും ഭജിച്ചുകൊള്ളാം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 10
******************
സത്യം ശുദ്ധം വിബുദ്ധം ജയതി തവ വപുർനിത്യമുക്തം നിരീഹം നിർദ്വന്ദ്വം നിർവികാരം നിഖിലഗുണഗണ വ്യഞ്ജനാധാരഭൂതം നിർമൂലം നിർമലം തന്നിരവധിമഹിമോല്ലാസി നിർലീനമന്ത- ഋനിസ്സംഗാനാം മുനീനാം നിരുപമപരമാനന്ദസാന്ദ്രപ്രകാശം
അർത്ഥം :-
************
പരമാർത്ഥമായിട്ടുള്ളതും മായാ സംബന്ധമില്ലാത്തതുകൊണ്ടു പരിശുദ്ധവും പ്രകാശാത്മകവും മായകാര്യങ്ങളിൽനിന്നു വേർപെട്ടതും കർത്തൂത്വ ഭോകൗത്വങ്ങളായ അഭിമാനങ്ങളില്ലാത്തതും ,വികാരങ്ങളൊന്നുമില്ലാത്തതും ,ഭേദമില്ലാത്തതും എല്ലാ ഗുണഗണങ്ങളുടെയും ഉത്പത്തിക്ക് ആധാരമായിരിക്കുന്നതും ,മറ്റൊരു പാതിയില്ലാത്തതും ദോശ ക്ലേശമേൽക്കാത്തതും , മഹിമാ വിശേഷങ്ങളാൽ പരിശോഭിക്കുന്നതും , സംഗങ്ങളൊന്നും ഇല്ലാത്തവരായ മഹര്ഷിമാരുടെ അന്ത:കാരണത്തിൽ ഉറച്ചിരിക്കുന്നതും നിസ്തുല്യമായ പരമാനന്ദ തോടും വർദ്ധിച പ്രകാശത്തോടും കൂടിയതുമായ നിന്തിരുവടിയുടെ ആ സ്വരൂപം ജയിച്ചരുളുന്നു
🌻🌺🌻🌺🌻🌺
ശ്ലോകം :- 98 / 11
*****************
ദുർവാരം ദ്വാദശാരം ത്രിശതപരിമിലത്ഷഷ്ടി പർവാഭിവീതം സംഭ്രാമ്യത്ക്രൂരവേഗം ക്ഷണമനു ജഗദാഛിദ്യ സന്ധാവമാനം ചക്രം തേ കാലരൂപം വ്യഥയതു ന തു മാം ത്വത്പദൈകാവലംബം വിഷ്ണോ കാരുണ്യസിന്ധോ പവനപുരപതേ പാഹി സർവാമയൗഘാത്‌
അർത്ഥം :-
************
സർവ്വവ്യാപിയായ ഭഗവാനെ ! തടുക്കുവാൻ കഴിയാത്തതും ,പന്ത്രണ്ടു മാസങ്ങളാകുന്ന കഴികളോടുകൂടിയതും മുന്നൂറ്റിയറുപതു ദിവസങ്ങളാകുന്ന മുനകളോടുകൂടിയതും അതിവേഗത്തിൽ ചുറ്റിക്കൊണ്ടിരി ക്കുന്നതും , ക്ഷണംതോറും ലോകത്തെയും വലിച്ചുകൊണ്ടു പറന്നുപോയി ക്കൊണ്ടിരിക്കുന്നതുമായ നിന്തിരുവടിയുടെ കാലചക്രം ,നിന്തിരുവടിയുടെ തൃപ്പാദങ്ങളെ മാത്രം ശരണം പ്രാപിച്ചിരിക്കുന്നു എന്നെ ദുഃഖിപ്പിക്കരുതേ! ഹേ ദയാവാരിയെ ! ഗുരുവായുപുരേശാ ! എല്ലാ രോഗങ്ങളിൽനിന്നും എന്നെ രക്ഷിക്കേണമേ .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം നിഷ്കളബ്രഹ്മോ വാസനാവർണ്ണനം എന്ന തൊണ്ണൂറ്റെട്ടാം
ദശകം സമാപ്തം .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment